ലോക ഭൗമ ദിനത്തിൽ ഗൂഗിളിൽ തേനീച്ചയ്ക്ക് എന്ത് കാര്യം ?
Last Updated:
ജേക്കബ് ഹോക്രോഫ്റ്റ്, സ്റ്റെഫാനി ഗോ എന്നിവർ ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: ഗൂഗിൾ തുറന്നാൽ അപ്പോൾ തന്നെ മൂളിപ്പാട്ടുമായി തേനീച്ചയെത്തും. ലോകഭൗമ ദിനത്തിൽ ഗൂഗിൾ ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത് തേനീച്ചകൾക്ക് വേണ്ടിയാണ്. കൊറോണവൈറസ് മഹാമാരിക്ക് എതിരെ പൊരുതുന്നവർക്കുള്ള നന്ദിസൂചകമായുള്ള ഡൂഡിലുകളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിൽ ഗൂഗിളിൽ. എന്നാൽ, അമ്പതാം ലോക ഭൗമദിനത്തിൽ തേനീച്ചകൾക്ക് വേണ്ടിയാണ് ഗൂഗിൾ ഡൂഡിൽ.
ആളുകളോട് സംവദിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഡൂഡിൽ. ഭൂമിയെക്കുറിച്ച് പ്രകൃതിയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്. എല്ലാ വർഷവും ഏപ്രിൽ 22 ആണ് ഭൗമദിനമായി ആചരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹണിബീ കൺസർവൻസി എന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുമായി ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]
ഗൂഗിൾ തുറക്കുന്ന സമയത്ത് മഞ്ഞയും കറുപ്പും നിറത്തിലുള്ള ഒരു തേനീച്ചയാണ് നമ്മളെ വരവേൽക്കുന്നത്. പ്ലേ ബട്ടൺ അമർത്തിയാൽ നമുക്കും ഗൂഗിൾ ഡൂഡിലിലൂടെ തേനീച്ചയുമായി സംവദിക്കാം. തേനീച്ചയെ ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് നമ്മൾ നയിക്കണം. മുളിപ്പാട്ടും പാടി തേനീച്ച പൂക്കളിൽ നിന്ന് പൂക്കളിലേക്ക് നമുക്കൊപ്പം പോരും. പൂക്കളിലെ പരാഗണത്തിന് തേനീച്ച എങ്ങനെ സഹായിക്കുന്നുവെന്നും ഇതിൽ നിന്ന് മനസിലാക്കാം. എത്ര സമയം വേണമെങ്കിലും കളി തുടരാവുന്നതാണ്.
advertisement
ജേക്കബ് ഹോക്രോഫ്റ്റ്, സ്റ്റെഫാനി ഗോ എന്നിവർ ചേർന്നാണ് ഗൂഗിൾ ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. തേനീച്ചകൾ എങ്ങനെയാണ് പരാഗണത്തെ സഹായിക്കുന്നതെന്നും ഡൂഡിലിൽ വ്യക്തമാക്കുന്നു. ഹണിബീ കൺസർവൻസി സ്ഥാപകനും എക്സിക്യുട്ടിവ് ഡയറക്ടറുമായ ഗില്ലെർമോ ഫെർണാണ്ടസ് തേനീച്ചകളെ എങ്ങനെ സംരക്ഷിക്കാമെന്ന് അഞ്ച് നിർദ്ദേശങ്ങളും മുന്നോട്ടു വെയ്ക്കുന്നുണ്ട്.
See what all the BUZZ 🐝 is about in this year’s interactive #GoogleDoodle celebrating #EarthDay! 🌎
Guide your bee to pollinate flowers, while learning fun facts about our winged friends & our planet they help sustain 🌺 → https://t.co/cbeIpTweSr pic.twitter.com/HrgA7a9tKy
— Google Doodles (@GoogleDoodles) April 22, 2020
advertisement
പ്രാദേശിക തേനീച്ച കർഷകന് പിന്തുണ നൽകുക, പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകളെ സഹായിക്കുക, നാട്ടിലുള്ള തേനീച്ചകൾക്ക് സുരക്ഷിതതാവളം ഒരുക്കുക, ബീ ബാത്ത് നിർമിക്കുക, തേനീച്ചകൾക്കായി ഒരു പൂന്തോട്ടം നിർമിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2020 11:57 AM IST