COVID 19| രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു; ആസാദ് പുര്‍ മാര്‍ക്കറ്റ് അടക്കണമെന്ന് ആവശ്യം
- Published by:user_49
- news18india
Last Updated:
ചൊവ്വാഴ്ചയാണ് മാർക്കറ്റിലെ കച്ചവടക്കാരന്‍ വൈറസ് ബാധിച്ച് മരിച്ചത്
ന്യൂഡല്‍ഹി: ആസാദ് പുര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. ചൊവ്വാഴ്ചയാണ് മാർക്കറ്റിലെ കച്ചവടക്കാരനായ 57 കാരന്‍ വൈറസ് ബാധിച്ച് മരിച്ചത്.
രോഗലക്ഷണത്തെ തുടര്‍ന്ന് ഏപ്രില്‍ 17നാണ് വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 19ന് സ്രവം ശേഖരിച്ച് കോവിഡ് നിര്‍ണയ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. മറ്റ് വ്യാപാരികൾ അടക്കം നിരവധി പേര്‍ ഇദ്ദേഹവുമായി ഇടപഴകിയിരുന്നതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]COVID 19| പരിശോധനയ്ക്കായി സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍ കൂടി; കൊച്ചിയിലും കോഴിക്കോടും [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]കോവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ മാര്‍ക്കറ്റില്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. മാര്‍ക്കറ്റ് താല്‍കാലികമായി അടച്ചുപൂട്ടണമെന്നാണ് ഇവരുടെ ആവശ്യം.
advertisement
അതേസമയം ജാപ്പനീസ് പാര്‍ക്ക് അടക്കം മൈതാനങ്ങളില്‍ സമൂഹിക അകലവും മുന്‍കരുതലും പാലിച്ച് കച്ചവടം നടത്താന്‍ തയാറാണെന്ന് വ്യാപാരിയായ അനില്‍ മല്‍ഹോത്ര വ്യക്തമാക്കി. ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമാണ് ഡല്‍ഹിയിലെ ആസാദ് പുര്‍ മാര്‍ക്കറ്റ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2020 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു; ആസാദ് പുര്‍ മാര്‍ക്കറ്റ് അടക്കണമെന്ന് ആവശ്യം