Also Read- 'സംശയം വേണ്ട, അടുത്ത തെരഞ്ഞെടുപ്പിലും പാലായിൽ ഞാൻ തന്നെ സ്ഥാനാർഥി'; മാണി.സി.കാപ്പൻ
മുഖ്യമന്ത്രിയുടെ തിരക്ക് കൊണ്ടാകാം സമയം അനുവദിക്കാത്തത് എന്നും മാണി കാപ്പൻ ചൂണ്ടിക്കാട്ടി. പ്രഫുൽ പട്ടേൽ കേരളത്തിലെത്തി ചർച്ച നടത്തിയ ശേഷം താൻ തുടർന്നുള്ള തീരുമാനം കൈക്കൊള്ളുമെന്നും കാപ്പൻ പാലായിൽ പറഞ്ഞു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ആയി കൂടിക്കാഴ്ച നടത്തി മുന്നണി മാറ്റം ചർച്ച ചെയ്തു എന്ന് ചില മാധ്യമങ്ങൾ കൊടുത്ത വാർത്ത അദ്ദേഹം നിഷേധിച്ചു. ഇന്നലെ മുഴുവൻ പാലായിൽ ഉണ്ടായിരുന്നുവെന്നും ഒരാളുമായും ചർച്ച നടത്തിയില്ല എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
മത്സരിക്കരുത് എന്ന് ശരദ് പവാർ തന്നോട് പറയില്ല
ശരത്പവാർ പറഞ്ഞാൽ പാലായിൽ മത്സരിക്കില്ല എന്ന് മാണി സി കാപ്പൻ കഴിഞ്ഞ ആഴ്ച പാലായിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് നിലപാട് മയപ്പെടുത്തി പറഞ്ഞ പ്രസ്താവന അല്ല എന്ന് അദ്ദേഹം തിരുത്തി. ശരത്പവാർ തന്നോട് മത്സരിക്കാൻ പറയില്ല എന്ന് ഉറച്ച വിശ്വാസം ഉണ്ട്." ശരത് പവാറുമായി അത്രയും വർഷത്തെ ബന്ധം ആണ് ഉള്ളത്. നിരവധി കേന്ദ്രനേതാക്കൾ എൻസിപിയിൽ എത്താൻ ഞാൻ കാരണം ആയിട്ടുണ്ട്.അതുകൊണ്ട് പാലായിൽ തന്നെ മത്സരിക്കും. " അതേസമയം പാലാ സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. എൽഡിഎഫ് നേതൃത്വത്തിൽ ഉള്ള നേതാക്കൾ ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. എന്നാൽ ചർച്ച വൈകാൻ ആകില്ല എന്നും മാണി സി കാപ്പൻ പറയുന്നു.
'മാണി സി കാപ്പൻ യുഡിഎഫിലേക്ക്'
മാണി സി കാപ്പൻ ഉടൻ യുഡിഎഫിൽ എത്തും എന്നാണ് മുന്നണിയിൽ ഉള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ് ഇത് പലതവണ ആവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഈ മാസം 14 പാലായിൽ എത്തും. അതിനു മുന്നോടിയായി ഇക്കാര്യത്തിൽ അന്തിമ വ്യക്തത വരുത്താനാണ് കാപ്പൻ നീക്കം നടത്തുന്നത്. പ്രഫുൽ പട്ടേലും ആയുള്ള ചർച്ച വൈകുന്ന സാഹചര്യത്തിൽ നാളെ മാണി സി കാപ്പൻ ഡൽഹിയിലെത്തി വീണ്ടും ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
Also Like- പോര് മുറുകുന്നു: പാലാ തന്‍റെ 'ചങ്കെന്ന്' മാണി സി കാപ്പൻ; 'ഹൃദയവികാരം' എന്ന് ജോസ് കെ മാണി
നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശരത് പവാറിനെ കണ്ട് എൻ സി പി യെ മുന്നണിയിൽ നിലനിർത്താൻ സമവായ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ആണ് പ്രഫുൽ പട്ടേലിനെ സംസ്ഥാനത്തേക്കയക്കാൻ ശരത് പവാർ തീരുമാനിച്ചത്. ഭരണത്തുടർച്ച സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ മുന്നണി വിടാൻ എൻസിപി ദേശീയ നേതൃത്വത്തിനും താല്പര്യമില്ല. ശരത് പവാർ ഈ സാധ്യത മുന്നിൽ കാണുന്നുണ്ട്. മുന്നണി മാറ്റത്തിന് പവാർ എതിർത്താൽ എൻസിപി യിലെ ഒരു വിഭാഗത്തെ കൂടെ കൂട്ടി യുഡിഎഫ് മുന്നണിയിൽ എത്താനാണ് മാണി സി കാപ്പൻ ഇപ്പോഴും ശ്രമം നടത്തുന്നത്.
