TRENDING:

പൂന്തുറ സംഭവം: പ്രതിഷേധവുമായി IMA; ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്

Last Updated:

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരുകൂട്ടര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കാനൊരുങ്ങുകയും ഡോക്ടര്‍മാര്‍ യാത്ര ചെയ്തിരുന്ന കാറിനുള്ളിലേക്ക് തുപ്പുകയും ചെയ്തതായി ഐഎംഎ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്ഥിതിഗതികൾ അതീവ ഗുരുതരമായ പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച്  ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഐ.എം.എ. തിരുവനന്തപുരം. സംഭവം അപലപനീയമാണെന്നും പൊലീസ് സംരക്ഷണം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.
advertisement

നാടിനെ മഹാമാരിയില്‍ നിന്നും കരകയറ്റാനാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരുകൂട്ടര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കാനൊരുങ്ങുകയും ഡോക്ടര്‍മാര്‍ യാത്ര ചെയ്തിരുന്ന കാറിനുള്ളിലേക്ക് തുപ്പുകയും ചെയ്തു. ഇക്കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായി വന്നിട്ടുണ്ട്- അവർ വ്യക്തമാക്കി.

TRENDING:COVID 19 | പൂന്തുറയിൽ കാര്യങ്ങൾ കൈവിടുന്നു; നാലു ദിവസം കൊണ്ട് രോഗം പകർന്നത് 260ൽ അധികം പേർക്ക്

advertisement

[NEWS]Covid 19 | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക് ഡൗൺ തുടരും; ജില്ലയില്‍ 5 കോവിഡ് ക്ലസ്റ്ററുകള്‍

[NEWS]Biggest Solar Power Plant In Asia | ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

[NEWS]

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്. ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂന്തുറ സംഭവം: പ്രതിഷേധവുമായി IMA; ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories