advertisement

Biggest Solar Power Plant In Asia | ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Last Updated:

ശുദ്ധമായ ഊർജത്തിന്റെ ഏറ്റവും ആകർഷകമായ ആഗോള വിപണിയായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലെ 750 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് മോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ശുദ്ധവും വിലകുറഞ്ഞതുമായ വൈദ്യുതിയുടെ പ്രധാന കേന്ദ്രമായി സംസ്ഥാനം ഉയർന്നുവരുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഇപ്പോൾ മാത്രമല്ല 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ആവശ്യമുള്ള ഊർജമായി സൗരോര്‍ജം മാറും . ഇപ്പോൾ ലോകത്തിലെ തന്നെ അഞ്ച് സൗരോർജ ഉത്പാദക രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ശുദ്ധമായ ഊർജത്തിന്റെ ഏറ്റവും ആകർഷകമായ ആഗോള വിപണിയായി ഇന്ത്യ മാറും-പ്രധാനമന്ത്രി പറഞ്ഞു.
രേവ സോളാർ പ്ലാന്റിലൂടെ ഇവിടത്തെ വ്യവസായങ്ങൾക്ക് വേണ്ട വൈദ്യുതി മാത്രമല്ല, ഡൽഹിയിലെ മെട്രോ റെയിലിനു വരെ വൈദ്യുതി ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രേവയ്ക്ക് പുറമെ ഷാജപൂർ, നീമൂച്ച് ,ഛതർപൂർ എന്നിവിടങ്ങളിലും സോളാർ പദ്ധതികളുടെ പണി പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
advertisement
advertisement
[NEWS]
1590 ഏക്കറോളം വിസ്തൃതിയിലാണ് സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ വർഷം തോറും പുറത്തു വരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടൺ കുറവുവരുമെന്നാണ് മധ്യപ്രദേശ് സർക്കാർ പറയുന്നത്. 500 ഹെക്ടറുകളിൽ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്പ്പാദന ശേഷിയുള്ള മൂന്ന് സോളാർ യൂണിറ്റുകളാണ് സോളാർ പാർക്കിലുള്ളത്.
മധ്യപ്രദേശ് ഊർജ വികാസ് നിഗം ​​ലിമിറ്റഡിന്റെ (എംപിയുവിഎൻ) സംയുക്ത സംരംഭ കമ്പനിയായ രേവ അൾട്രാ മെഗാ സോളാർ ലിമിറ്റഡും (ആർ‌യു‌എം‌എസ്‌എല്ലും) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്‍സി‌ഐ) ചേർന്നാണ് സോളാർ പാർക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Biggest Solar Power Plant In Asia | ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Next Article
advertisement
'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു
'ആസൂത്രിത ഗൂഢാലോചന': തിരുപ്പതി ലഡു വിവാദത്തിൽ ജഗൻ മോഹന് എതിരെ ചന്ദ്രബാബു നായിഡു
  • തിരുപ്പതി ലഡു നിർമ്മാണത്തിൽ മായം കലർന്ന ചേരുവകൾ ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നു

  • ചന്ദ്രബാബു നായിഡു മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെ ആസൂത്രിത ഗൂഢാലോചനയെന്ന് വിമർശിച്ചു

  • വൈഎസ്ആർ കോൺഗ്രസ് ലഡുവിൽ മായം കലർന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി വാദിച്ചു, ആരോപണം നിഷേധിച്ചു.

View All
advertisement