COVID 19 | പൂന്തുറയിൽ കാര്യങ്ങൾ കൈവിടുന്നു; നാലു ദിവസം കൊണ്ട് രോഗം പകർന്നത് 260ൽ അധികം പേർക്ക്

Last Updated:

പ്രദേശത്ത് ഓരോ വീടുകളും കേന്ദ്രീകരിച്ച് വ്യാപകപരിശോധന നടത്തുകയായിരുന്നു ലക്ഷ്യം. ദിവസവും 1500 പരിശോധനകൾ നടത്താനായിരുന്നു നിർദ്ദേശം. എന്നാൽ, ആദ്യദിവസം തന്നെ നിർദ്ദേശം പരാജയപ്പെട്ടു. ഇന്ന് പ്രദേശത്ത് നടന്നത് 250ൽ താഴെ പരിശോധനകൾ മാത്രമാണ്.

തിരുവനന്തപുരം: അപ്രതീക്ഷിതമായിരുന്നു തിരുവനന്തപുരത്തെ രോഗപകർച്ച. പ്രവാസികൾ കൂടുതലുള്ള ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗപ്പകർച്ച കൂടുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കന്യാകുമാരിയിൽ നിന്ന് കുമരിചന്തയിലേക്ക് മത്സ്യമെത്തിക്കുന്ന പൂന്തുറ സ്വദേശിയിലൂടെ കണക്കുകൂട്ടൽ തകിടം മറിഞ്ഞു. ഇയാളിൽ നിന്ന് മാത്രം 21 പേർക്കാണ് രോഗം പകർന്നത്. അവരിൽ നിന്ന് മറ്റുള്ളവരിലേക്കും.
കഴിഞ്ഞ നാലുദിവസം കൊണ്ട് സാഹചര്യങ്ങൾ തകിടം മറിഞ്ഞു. 260ൽ അധികം പേർക്കും നാലുദിവസം കൊണ്ട് രോഗം പകർന്നു. സമ്പർക്കത്തിലൂടെ തന്നെയാണ് എല്ലാ രോഗപകർച്ചയും. പൂന്തുറ, മാണിക്യവിളാകം, പുത്തൻ പള്ളി, വലിയതുറ മേഖലകളിൽ അനിയന്ത്രിതമായി രോഗം പകരുകയാണ്. ആരോഗ്യവകുപ്പ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ പ്രദേശവാസികൾ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
You may also like:കോവിഡ് സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങളുടെ പ്രതിഷേധം [NEWS]മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് കോവിഡ് 19 [NEWS] ആലപ്പുഴയിൽ പൊലീസുകാരൻ വിഷം കഴിച്ച് മരിച്ചു [NEWS]
പ്രദേശത്ത് ഓരോ വീടുകളും കേന്ദ്രീകരിച്ച് വ്യാപകപരിശോധന നടത്തുകയായിരുന്നു ലക്ഷ്യം. ദിവസവും 1500 പരിശോധനകൾ നടത്താനായിരുന്നു നിർദ്ദേശം. എന്നാൽ, ആദ്യദിവസം തന്നെ നിർദ്ദേശം പരാജയപ്പെട്ടു. ഇന്ന് പ്രദേശത്ത് നടന്നത് 250ൽ താഴെ പരിശോധനകൾ മാത്രമാണ്.
advertisement
പ്രാദേശികമായ സഹകരണം ഇല്ലാത്തതിനെ തുടർന്നാണ് പരിശോധനകൾ നടക്കാത്തത്. ജനങ്ങളുടെ നിസഹകരണം ഗുരുതരമായ സാഹചര്യത്തിൽ എത്തിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | പൂന്തുറയിൽ കാര്യങ്ങൾ കൈവിടുന്നു; നാലു ദിവസം കൊണ്ട് രോഗം പകർന്നത് 260ൽ അധികം പേർക്ക്
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement