പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ബെവ് ക്യു ആപ്പ് ലഭ്യമാണ്. കഴിഞ്ഞ ദിവസമായിരുന്നു ബെവ് ക്യു ആപ്പിന് ഗൂഗിൾ അനുമതി നൽകിയത്. ട്രയൽ റൺ വിജയകരമായ സാഹചര്യത്തിൽ മൂന്നുമണി മുതൽ ആപ്പ് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
You may also like:ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി [NEWS]ബെവ് ക്യു ആപ്പ് ഉച്ചയ്ക്ക് രണ്ടുമുതൽ; ഉപയോഗക്രമം ഇങ്ങനെ [NEWS]രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ [NEWS]
advertisement
സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. തുടർന്ന് മദ്യം വാങ്ങുന്നതിനായി ടോക്കൺ എടുക്കാം. ബാറുകളിൽ നിന്നാണോ ഔട്ട്ലെറ്റുകളിൽ നിന്നാണോ മദ്യം വാങ്ങേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
ലഭിക്കുന്ന ടോക്കണിൽ ഏതു ദിവസം, എത് സമയത്ത് മദ്യം വാങ്ങുന്നതിനായി എത്തണമെന്ന് നിർദ്ദേശം ലഭിക്കും. ഇത് അനുസരിച്ച് വേണം മദ്യം വാങ്ങാൻ എത്താൻ. ടോക്കണിലെ QR കോഡ് വേരിഫൈ ചെയ്തതിനു ശേഷമായിരിക്കും മദ്യം നൽകുക.