FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയെന്ന വാർത്തയ്ക്ക് വൻപ്രചാരം ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയം തന്നെ വിശദീകരണവുമായെത്തിയിരിക്കുകയാണ്.
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന തരത്തിൽ കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങൾ വാർത്ത നല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. നിലവിൽ ചില സംസ്ഥാനങ്ങളിൽ നേരത്തെ നിർത്തി വച്ച പരീക്ഷകൾ പുനഃരാരംഭിച്ചിട്ടുണ്ടെന്നത് ഒഴിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. ഇതിനിടെയാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം എന്ന പേരിൽ ഇത്തരമൊരു വാർത്തയെത്തുന്നത്.
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയെന്ന വാർത്തയ്ക്ക് വൻപ്രചാരം ലഭിച്ചതോടെ ആഭ്യന്തര മന്ത്രാലയം തന്നെ വിശദീകരണവുമായെത്തിയിരിക്കുകയാണ്. ഇത്തരത്തിലൊരു തീരുമാനവും ആഭ്യന്തര മന്ത്രാലയം എടുത്തിട്ടില്ലെന്നാണ് മന്ത്രാലയം വക്താവ് ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത്. #FactCheck എന്ന പേരിലാണ് മന്ത്രാലയം വിഷയത്തിൽ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മന്ത്രാലയത്തിന്‍റെ പേരിലുള്ള വാർത്തയുടെ ചിത്രം കൂടി പങ്കുവച്ചു കൊണ്ടാണ് പ്രതികരണം.
advertisement
#FactCheck
Claim: MHA permits all States to open schools.
Fact: No such decision taken by MHA. All Educational institutions are still prohibited to open, throughout the country.#FakeNewsAlert#COVID19#IndiaFightsCoronavirus pic.twitter.com/mSWfIDWwNs
— Spokesperson, Ministry of Home Affairs (@PIBHomeAffairs) May 26, 2020
advertisement
'രാജ്യത്ത് സ്കൂളുകള്‍ തുറക്കാൻ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയെന്ന അവകാശവാദം ഉന്നയിക്കപ്പെടുന്നുണ്ട്. പക്ഷെ ഇത്തരമൊരു നിര്‍ദേശവും മന്ത്രാലയം നൽകിയിട്ടില്ല. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്' മന്ത്രാലയം ട്വീറ്റ് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 27, 2020 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
FactCheck: രാജ്യത്തെ സ്കൂളുകൾ തുറക്കാൻ അനുമതി നൽകിയോ? ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം ഇങ്ങനെ