The Ickabog | ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി

Last Updated:

ചൊവ്വാഴ്ച്ച മുതൽ ഇക്കാബോഗ് ഓൺലൈനിൽ ലഭ്യമാകും. നവംബറിൽ നോവലിന്റെ പേപ്പർ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവ പുറത്തിറങ്ങും. 

ലോക്ക്ഡൗണിൽ കുട്ടികൾക്കു വേണ്ടി പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി എത്തുന്നു. ദി ഇക്കാബോഗ് എന്നാണ് പുതിയ നോവലിന്റെ പേര്.
ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം. ഹാരി പോട്ടർ മാതൃകയിൽ ഫാന്റസി കഥയാണ് പുതിയ പുസ്തകവും പറയുന്നത്. അതേസമയം, ഹാരി പോട്ടറിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇക്കാബോഗ്.
പുസ്തകത്തിൽ നിന്നും ലഭിക്കുന്ന റോയൽറ്റി കോവിഡ‍് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. പുസ്തകരൂപത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ സൗജന്യമായി നോവൽ വായിക്കാം.
advertisement
advertisement
പത്ത് വർഷം മുമ്പ് റൗളിങ്ങിന്റെ മനസ്സിൽ കുടിയേറിയ കഥയാണ് ലോക്ക്ഡൗൺ കാലത്ത് നോവലായി പുറത്തിറങ്ങുന്നത്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുമായി കൃതിക്ക് ബന്ധമില്ലെന്നും റൗളിങ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
The Ickabog | ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുതിയ നോവലുമായി ഹാരി പോട്ടർ കഥാകാരി
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement