കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്.
advertisement
Also Read- പ്രതിരോധിക്കാൻ ഇ പിയും; സിപിഎം പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന് തൃശൂരിൽ
തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.