• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിരോധിക്കാൻ ഇ പിയും; സിപിഎം പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നാളെ തൃശൂരിൽ

പ്രതിരോധിക്കാൻ ഇ പിയും; സിപിഎം പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നാളെ തൃശൂരിൽ

ഫെബ്രുവരി 20 ന് കുമ്പളയിൽ ആരംഭിച്ച ജാഥയുടെ പതിമൂന്നാം ദിവസമാണ് എൽഡിഎഫ് കൺവീനർ കൂടിയായ നേതാവ് ജാഥയിൽ അണിചേരുന്നത്.

  • Share this:

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നാളെ തൃശ്ശൂരിൽ. നാളെ രാവിലെ 6: 45-ന് തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് തിരിക്കും. നാളെ തൃശ്ശൂരിൽ യാത്രയുടെ സ്വീകരണ പരിപാടിയിൽ ഇ പി ജയരാജൻ പ്രസംഗിക്കും.

    Also read-News18 Exclusive| ‘ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം തലസ്ഥാനത്ത്; പി. ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല’: ഇ.പി. ജയരാജൻ

    ഫെബ്രുവരി 20 ന് കുമ്പളയിൽ ആരംഭിച്ച ജാഥയുടെ പതിമൂന്നാം ദിവസമാണ് എൽഡിഎഫ് കൺവീനർ കൂടിയായ നേതാവ് ജാഥയിൽ അണിചേരുന്നത്.  ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് തൃശ്ശൂരിലേക്ക് പോകാൻ ഇ പി ജയരാജൻ തീരുമാനിച്ചത്.

    Published by:Sarika KP
    First published: