മന്നിപ്പാടി സ്വദേശിയായ സന്തേഷും രേഷ്മയും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മരണത്തെത്തുടർന്ന് സന്തേഷ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
രേഷ്മയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ ഒപ്പം താമസിച്ചിരുന്ന സന്തേഷിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിനിയാണ് രേഷ്മ. അഞ്ചുവർഷം മുൻപ് വിവാഹിതയായിരുന്നുവെങ്കിലും ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി സന്തേഷിനൊപ്പമായിരുന്നു താമസം. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
advertisement
കാസർകോടൻ ഭാഷാശൈലിയിലൂടെ ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയെടുത്ത താരമാണ് രേഷ്മ. പാചകം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെയാണ് ചിന്നു ശ്രദ്ധേയയായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
