TRENDING:

10 വയസിനു താഴെയുളള കു​ട്ടി​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ഴ ഈടാക്കുമോ? ഡിജിപി പറയുന്നത് ഇങ്ങനെ

Last Updated:

ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം; തിരുവനന്തപുരം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ത്ത് വ​രു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി കൂടിയായ ലോക്നാഥ് ബെഹ്റയുടെ ഓഫീസ്. കുട്ടികളുമായി പുറത്തിറങ്ങിയാൽ പിഴ ഈടാക്കുമെന്ന പ്രചാരണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​ജി​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
advertisement

10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്തു കൊ​ണ്ടു​വ​ന്നാ​ൽ 2,000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും പി​ഴ​ചു​മ​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ടെന്നും പത്രകുറിപ്പിൽ പറയുന്നു.

advertisement

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read-പോളിയോ വാക്സിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയില്‍ മൂന്ന് നഴ്സുമാർക്ക് സസ്പെന്‍ഷൻ

advertisement

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

advertisement

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂര്‍ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂര്‍ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
10 വയസിനു താഴെയുളള കു​ട്ടി​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ഴ ഈടാക്കുമോ? ഡിജിപി പറയുന്നത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories