സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിന് മീറ്ററുകൾ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ ഫ്ലാറ്റിനടുത്താണ് സ്വപ്നയക്കും ഫ്ലാറ്റെടുത്ത് നൽകിയത്.
TRENDING:എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ചെല്ലാനത്ത് 103 സമ്പർക്ക രോഗികൾ [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ [NEWS]
advertisement
മേയ് അവസാനത്തോടെ ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് എടുത്തതെന്നും അരുൺ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് പുതിയ ഫ്ലാറ്റിലേക്കു
താമസം മാറുകയാണെന്നും അവിടെ ഫർണിഷിംഗ് പൂർത്തിയാകും വരെ നാലോ അഞ്ചോ ദിവസത്തേക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് വേണമെന്നുമാണ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിന്റെ വിവരങ്ങൾ അന്വേഷിച്ചത് - അരുൺ പറഞ്ഞു.
ഫ്ലാറ്റ് എടുക്കാൻ വാട്സ്ആപ്പിലൂടെയാണ് ശിവശങ്കർ നിർദേശിച്ചത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ തെളിവുകൾ കൈമാറുമെന്നും അരുൺ ബാലചന്ദ്രൻ പറഞ്ഞു. കസ്റ്റംസ് സംഘം വൈകാതെ അരുണിന്റെ മൊഴി രേേഖപ്പെടുത്തും.