പാലക്കാട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ടിക് ടോക്ക് താരത്തിൽ നിന്നും പണം വാങ്ങി പറ്റിച്ചതായി പരാതി. ടിക് ടോക്കിൽ സജീവമായിരുന്ന ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ജിഷ്ണു വിജയനാണ് പൊലീസിൽ പരാതി നൽകിയത്.
ഒരു വർഷം മുൻപാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ജയറാം അഭിനയിക്കുന്ന സിനിമയിൽ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നൽകിയിരുന്നു.
കൂടുതൽ പേരിൽ നിന്ന് ഇയാൾ പണം വാങ്ങി ലക്ഷങ്ങൾ കബളിപ്പിച്ചതായി ജിഷ്ണു പറയുന്നു. പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ശ്യാമിന്റെ സിനിമയെക്കുറിച്ച് അറിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ജയറാമിന് യാതൊരു അറിവുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.