കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. വടകരയിലെ രണ്ട് മാർക്കറ്റുകളിൽ 16പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നാഗസഭയിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലാകെ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധനയും ജാഗ്രതയും ശക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.