TRENDING:

പിണറായി വിജയന് ഇസ്ലാമോഫോബിയ; ആർഎസ്എസ് ചർച്ചാ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മറുപടി

Last Updated:

മുഖ്യമന്ത്രി 2016ൽ ശ്രീ എമ്മിന്റെ മാധ്യസ്ഥതയിൽ നടന്ന സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോയെന്നും ചോദ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ആർഎസ്എസുമായുള്ള ചർച്ചാ വിവാദത്തിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്ന് ജമാഅത്തെ ഇസ്ലാമി. ഇപ്പോൾ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാമോഫോബിയ ആണെന്നും കേരള അസിസ്റ്റന്റ് അമീർ മുജീബ് റഹ്മാൻ കുറ്റപ്പെടുത്തി.
advertisement

ആർഎസ്എസ്സുമായുള്ള ചർച്ചയിൽ ഇതാദ്യമായാണ് ജമാഅത്തെ ഇസ്ലാമി പരസ്യ പ്രതികരണവുമായി എത്തുന്നത്. ഇന്ത്യയിലെ പ്രബല മുസ്ലിം സംഘടനകൾ ചർച്ചയിലുണ്ടായിരുന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വ്യക്തമായ തിരക്കഥയുണ്ടെന്ന് നേതൃത്വം കുറ്റപ്പെടുത്തുന്നു. ജനുവരി 14ന് നടന്ന ചർച്ച ഇപ്പോൾ വിവാദമാക്കുന്നത് സിപിഎം കേന്ദ്രങ്ങളാണ്.

ജമാഅത്തെ ഇസ്ലാമിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഇസ്ലാമോഫോബിയ ആണെന്നും അമീർ കുറ്റപ്പെടുത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണം എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി 2016ൽ ശ്രീ എമ്മിന്റെ മാധ്യസ്ഥതയിൽ നടന്ന സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോയെന്നും മുജീബ് റഹ്മാൻ ചോദിച്ചു.

advertisement

Also Read- മുഖ്യമന്ത്രിയ്ക്ക് കാസർഗോഡ് ജില്ലയിൽ 5 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 911 പൊലീസുകാർ

വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെതെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുന്നു. എന്നാൽ തുടക്കം മുതൽ ചർച്ചയ്‌ക്കെതിരെ രംഗത്തുള്ള സമുദായ സംഘടനകൾക്കെതിരെയോ യുഡിഎഫിനെതിരെയോ ജമാഅത്തെ ഇസ്ലാമിക്ക് വിമർശനമില്ല.

സംഘ്പരിവാറിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്‍ലിംകൾ. സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്‍ലിം സമുദായം. എന്തിനുവേണ്ടിയാണോ മുസ്ലീം സമൂഹം നിലകൊള്ളുന്നത് അതിനു വേണ്ടിയായിരുന്നു ചർച്ച. ജമാഅത്തെ ഇസ്‍ലാമിയും ആർഎസ്എസ്സുമായിട്ടായിരുന്നില്ല ചർച്ച നടന്നത്. മറിച്ച് മുസ്‍ലിം സംഘടനകളും ആർഎസ്എസ്സുമായി നടന്ന ചർച്ചയിൽ ജമാഅത്ത് ഭാഗമാകുകയായിരുന്നു.

advertisement

Also Read- ‘കേരളത്തിലെ ഒരു കർഷകൻ നിങ്ങൾ കാരണം രക്ഷപ്പെട്ടു; കൃഷിവകുപ്പിന് പൂച്ചെണ്ടുകൾ’; KIFA

സംഘപരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ചർച്ചയ്ക്ക് ക്ഷണിച്ചത് ആർഎസ്എസ്സാണ്. ചർച്ചയിലൂടെ കാര്യങ്ങൾ ഉന്നയിക്കുന്നത് സമര മുറയാണെന്നും നേതൃത്വം വിശദീകരിക്കുന്നു. ആൾക്കൂട്ട കൊലപാതകം,വിദ്വേഷ പ്രസംഗം, അസാമിലെ കുടിയൊഴിപ്പിക്കൽ, മുസ്ലിംങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഒക്കെ ചർച്ചയിൽ ഉയർത്തി.

മാറാട് സംഭവം എല്ലാവർക്കും ഓർമയുണ്ട്. അന്ന് അതിനെ ബ്രേക്ക് ചെയ്ത് അരയ സമാജം നേതൃത്വത്തിന്റെ അടുത്തേക്ക് ചെന്നത് ജമാഅത്തെ ഇസ്ലാമി ആണ്. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അടക്കം അത് പറഞ്ഞിട്ടുള്ളതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ആർഎസ്എസ് മുന്നോട്ടു വെച്ച കാര്യങ്ങളിൽ എന്തെങ്കിലും ഉറപ്പുകൾ നൽകിയോ എന്ന് വ്യക്തമാക്കാൻ നേതൃത്വം തയ്യാറായില്ല. ചർച്ച തുടരുമോയെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും നേതാക്കൾ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിണറായി വിജയന് ഇസ്ലാമോഫോബിയ; ആർഎസ്എസ് ചർച്ചാ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories