പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ എത്തും. യു.ഡി.എഫിലെ ജനപിന്തുണയും സ്വാധീനവുമുള്ള നേതാക്കള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരും. എന്നാൽ അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. ഈ മാസം 14-ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
നേരത്തെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷൻ. കാബിനറ്റ് റാങ്കുള്ള ഈ പദവിയിലേക്ക് ജോസ് കെ മാണി എത്തുമെന്നായിരുന്നു വാർത്ത. ഇതിനിടെ ഗവൺമെന്റ് ചീഫ് വിപ്പായി കേരള കോൺഗ്രസി(എം)ലെ ഡോ.എൻ.ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമനം നിലവിൽ വരും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമാണ്.
ഒരു ദിവസം പോലും വിദ്യാർത്ഥികൾ ക്ലാസിൽ പോയിട്ടില്ല; പ്ലസ് വൺ പരീക്ഷ റദ്ദാക്കണം: പി.സി. ജോർജ്
പ്ലസ്-ടു ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി. സി. ജോർജ്.
കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും, പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് പി. സി. ജോർജിന്റെ ആവശ്യം.
സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ സെപ്റ്റംബർ ആറിന് പ്ലസ് വൺ പരീക്ഷ ആരംഭിക്കുമെന്നാണ് അറിയിപ്പ്.കേരളത്തിൽ ഏപ്രിൽ 24ന് പ്ലസ് ടു സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ പൂർത്തിയായി ജൂൺ ഒന്ന് മുതൽ 13 ജില്ലകളിൽ മൂല്യനിർണ്ണയം തുടങ്ങിയിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ച മലപ്പുറത്തും മൂല്യനിർണ്ണയ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
Also read: പ്ലസ്ടു: CBSE പരീക്ഷ റദ്ദാക്കി; അതേ പാത പിന്തുടരാനുറച്ച് മറ്റു സംസ്ഥാനങ്ങൾ
സിബിഎസ്ഇ പ്ലസ്-ടു ബോർഡ് പരീക്ഷ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഇപ്പോൾ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പ്ലസ് ടു ബോർഡ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ സംസ്ഥാന ബോർഡുകൾ പ്ലസ് ടു പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.
രാജ്യത്ത് തുടരുന്ന കൊറോണ പ്രതിസന്ധിയെത്തുടർന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ യോഗത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് ഊന്നൽ നൽകി, ഇപ്പോൾ സംസ്ഥാനങ്ങളും കേന്ദ്രത്തിന്‍റെ പാത പിന്തുടരുമെന്നാണ് സൂചന.
ചില സംസ്ഥാനങ്ങൾ പരീക്ഷയുമായി മുന്നോട്ടു പോകാൻ തയാറെടുക്കുകയും, മറ്റു ചിലർ ഇതുവരെയും തീരുമാനത്തിൽ എത്താത്ത സാഹചര്യം നിലനിൽക്കേയുമാണ് കേന്ദ്രസർക്കാർ തീരുമാനം ഉണ്ടാവുന്നത്.
