35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്ത നേതൃത്വത്തിന്റെ പ്രസ്താവനകള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുമുണ്ടായെന്നും മുകുന്ദന്‍ ആരോപിച്ചു.

Also Read ബാങ്ക് ജീവനക്കാർക്കും കിടപ്പുരോഗികൾക്കും കോവിഡ് വാക്സിൻ; സംസ്ഥാനത്ത് 11 വിഭാഗങ്ങളെക്കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി

"ഈ പോക്ക് എങ്ങോട്ട്' എന്ന് ഞാന്‍ ഇതേക്കുറിച്ച് നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. കെ.സുരേന്ദ്രന്‍ പ്രസിഡന്റായശേഷം കണ്ണൂരില്‍ വന്നപ്പോള്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. എന്നെ ബ്ലോക്ക് ആക്കിയിരിക്കാം. ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയാണ്. അതൊരു കെണിയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് സുരേന്ദ്രന്റെ ജാഗ്രതക്കുറവാണ്.  ഇക്കാര്യത്തില്‍ സുരേന്ദ്രന്‍  മറുപടി പറയണം. കുഴല്‍പ്പണ ഇടപാടില്‍ ബിജെപി നേതൃത്വം പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ട്."

Also Read ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം ധാരണയിൽ; പ്രധാനമന്ത്രിപദം വീതംവെയ്ക്കും

"പണ്ട് ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു ഫിനാന്‍സ് കമ്മിറ്റിയുണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ. കൊടകര സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. ഇത് മാറ്റിയെടുക്കണം. പരിവാര സംഘടനകളെയും ഇത് ബാധിച്ചു. പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണം"-അദ്ദേഹം ചോദിച്ചു.

Also Read ഒരു ദിവസം പോലും വിദ്യാർത്ഥികൾ ക്ലാസിൽ പോയിട്ടില്ല; പ്ലസ് വൺ പരീക്ഷ റദ്ദാക്കണം: പി.സി. ജോർജ്

ഇതൊരു രോഗമാണ് ഈ രോഗം ബിജെപിയെ ബാധിച്ചുകഴിഞ്ഞു. ഇനി ചികിത്സ വൈകരുത് ഒരു ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും മുകുന്ദൻ പറയുന്നു. ഇത്തരത്തില്‍  ഇനി സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു.  സംസ്ഥാനത്തെ ബിജെപിയില്‍ നേതൃത്വമാറ്റം അനിവാര്യമാണ്. അതെങ്ങനെ വേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം. ഇല്ലയെങ്കില്‍ സംസ്ഥാനത്തെ ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടപ്പെടും .

ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു.

"ആര്‍എസ്എസില്‍ നിന്നും പാര്‍ട്ടിയ്ക്ക് ഉപദേശങ്ങള്‍ നല്‍കാനായി ഒരു പ്രഭാരിയെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം കേരളത്തില്‍ നിന്നുള്ളയാളല്ല. ഇവിടുത്ത് സാഹചര്യങ്ങള്‍ അറിയില്ല. ഇപ്പോഴുണ്ടായ വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ഇടപെടുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍  കേരളത്തിലെ പാര്‍ട്ടിയ്ക്ക് ഈ സ്ഥിതിയുണ്ടാകുമായിരുന്നില്ല"- പി.പി.മുകുന്ദന്‍ പറഞ്ഞു.