TRENDING:

'മിഠായിത്തെരുവ് ഭരണകൂടത്തിന് മാത്രമായി പതിച്ചുനൽകേണ്ട സ്ഥലമല്ല; വിലക്ക് നീക്കിയതിൽ സന്തോഷം'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് മിഠായിത്തെരുവിൽ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മിഠായിത്തെരുവ് ഭരണകൂടത്തിന് മാത്രമായി പതിച്ചുനൽകേണ്ട സ്ഥലമല്ല. മേയർക്കും നഗരസഭയ്ക്കും ഇക്കാര്യത്തിൽ കീഴടങ്ങേണ്ടിവന്നു. സമരത്തിന്റെ വിജയമാണിതെന്നും ജോയ് മാത്യു 'ന്യൂസ് 18 മലയാള'ത്തോട് പറഞ്ഞു. തെറ്റുതിരുത്തിയ സാഹചര്യത്തിൽ മിഠായിത്തെരുവിൽ മൗനപ്രകടനം നടത്തിയതിന് തനിക്കെതിരെ എടുത്ത കേസ് പിൻവലിക്കുമോ എന്നറിയില്ല. കേസ് പിൻവലിച്ചില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement

തനിക്കെതിരായ കേസ് പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ജോയ് മാത്യു

മനുഷ്യർ തമ്മിൽ സംസാരിക്കണമെന്നും കലാപ്രകടനങ്ങൾ നടക്കണമെന്നും തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ച് സന്തോഷങ്ങളൊക്കെ വേണമെന്നും ആഗ്രഹിക്കുന്നവരുടെ സമരത്തിന്റെ വിജയമാണ് ഇത്. മിഠായി തെരുവ് ഒരു സംസ്കാരിക കേന്ദ്രമാണ്. എത്രയോ കാലമായി അങ്ങനെ തന്നെ തുടരുകയാണ്. ലോകത്തെ പ്രധാന നഗരങ്ങളിലൊക്കെ ഇത്തരം സാംസ്കാരിക തെരുവ് മൂലകളുണ്ട്. അവിടെ തെരുവ് ഗായകരുണ്ടാകാം, സംഗീതോപകരണങ്ങൾ വായിക്കാന്നവരുണ്ടാകാം, ചിത്രപ്രദര്‍ശനമുണ്ടാകാം, കവിത പാടാം, പ്രസംഗിക്കാം, പ്രതിഷേധം രേഖപ്പെടുത്താം.

advertisement

നമ്പി നാരായണന് 50 ലക്ഷം കൈമാറി, ചടങ്ങ് നടന്നത് ദർബാർ ഹാളിൽ

കന്യാസ്ത്രീ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മിഠായിത്തെരുവിൽ പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളികളൊന്നുമില്ലാതെ മൗനപ്രകടനം മാത്രമാണ് അവിടെ നടന്നത്. അതിന് വലിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സോഷ്യൽമീഡിയയിലും അല്ലാതെയും ഉയർന്നു. യുവകലാസാഹിതി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നു. യുവമോര്‍ച്ച അടക്കമുള്ളവർ പ്രതിഷേധിച്ചു. പ്രതിഷേധിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതും പ്രതിഷേധിക്കുന്നവരെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളുമാക്കുന്നതുമായ നിലപാടായിരുന്നു ഗവൺമെന്റിന്റേത്.

advertisement

#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ

പ്രതിഷേധം നടന്നതിന് തൊട്ടുമുൻപത്തെ ദിവസം നഗരശുചീകരണത്തിൻറെ പേരുപറഞ്ഞ് മിഠായിത്തെരുവിൽ തെരുവ് ഗായകർ അടക്കമുള്ളവർക്ക് കളക്ടർ പ്രവേശനം നിഷേധിച്ചു. എത്രയോ വർഷമായി തെരുവിൽ പാട്ടുപാടുന്നവരാണ് അവരൊക്കെ. സംഗീത സംവിധായകൻ ബാബുരാജ്, പുരന്ദരദാസ് എന്നിവരൊക്കെ പാടി വളർന്നത് ഇവിടെയാണ്. സുരാസു 'മൊഴിയാട്ടം' നടത്തിയത് മിഠായിത്തെരുവിലാണ്. കേരളത്തിലെ ആദ്യത്തെ തെരുവ് നാടകം അരങ്ങേറിയത് മിഠായിത്തെരുവിലാണ്. അതിൽ ഞാനും അഭിനയിച്ചിരുന്നു. ഇവിടെ പുസ്തക പ്രകാശനം നടന്നിട്ടുണ്ട്. പുസ്തകം കത്തിക്കൽ നടന്നിട്ടുണ്ട്. അങ്ങനെ എന്തെല്ലാം നടന്ന തെരുവാണിത്.

advertisement

വീരപ്പനെ പിടികൂടാൻ സഹായിച്ചു; പക്ഷേ പ്രതിഫലം കിട്ടിയില്ലെന്ന് യുവതി

മിഠായിത്തെരുവിൽ പ്രതിഷേധം നിഷേധിച്ച് കളക്ടർ വിജാഞാപനമൊന്നും ഇറക്കിയിട്ടില്ല. ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇവിടെ പ്രതിഷേധം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധിയുമില്ല. അധികാരികൾക്ക് തോന്നിയപോലെ, മനുഷ്യന്റെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നതിനെതിരെ നടന്ന പ്രതിഷേധ സമരത്തിന്റെ വിജയമാണ്- ജോയ് മാത്യു കൂട്ടിച്ചേർത്തു.

മിഠായിത്തെരുവിൽ നടന്ന പ്രതിഷേധം

പീഡന പരാതിയിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സെപ്തംബർ 13നാണ്​ ജോയ് മാത്യുവിന്റെ നേതൃത്വത്തിൽ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ മിഠായിത്തെരുവിൽ‌ പ്ലക്കാർഡുകളുമായി മൗനജാഥ നടത്തിയത്. പിന്നാലെ ജോയ് മാത്യു ഉൾപ്പെടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഐ.പി.സി 283 പ്രകാരം പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിനാണ്​​ ടൗൺ പൊലീസ് കേസ് രജിസ്​റ്റർ ചെയ്തത്. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു, നിരോധനം ലംഘിച്ച് പ്രകടനം നടത്തി എന്നീ കുറ്റങ്ങളാണ് ജോയ് മാത്യു ഉൾപ്പെടെയുള്ളവർക്ക് എതിരെ പൊലീസ് ചാർത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മിഠായിത്തെരുവ് ഭരണകൂടത്തിന് മാത്രമായി പതിച്ചുനൽകേണ്ട സ്ഥലമല്ല; വിലക്ക് നീക്കിയതിൽ സന്തോഷം'