വീരപ്പനെ പിടികൂടാൻ സഹായിച്ചു; പക്ഷേ പ്രതിഫലം കിട്ടിയില്ലെന്ന് യുവതി

Last Updated:
ചെന്നൈ: കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ നിർണായക വിവരം നല്‍കിയിട്ടും വഞ്ചിച്ചെന്ന് ആരോപണവുമായി യുവതി. വീരപ്പനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച ലഭിച്ചില്ലെന്നാണ് എം ഷണ്മുഖ പ്രിയ എന്ന യുവതി ആരോപിക്കുന്നത്. കോയമ്പത്തൂര്‍ വടവള്ളി സ്വദേശിനിയാണ് എം ഷണ്മുഖ പ്രിയ. വീരപ്പനെ പിടികൂടാൻ പ്രത്യേക പദ്ധതിയുമായി പൊലീസ് ഞങ്ങളുടെ നാട്ടുകാരെ സമീപിച്ചു. എന്നാൽ ആരും സഹകരകിക്കാൻ തയ്യാറായില്ല. ജീവൻപോലും നോക്കാതെ വീരപ്പനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് കൈമാറി- ഷൺമുഖ പ്രിയ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
'ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാര്‍' എന്ന പദ്ധതിയാണ് വീരപ്പനെ കുടുക്കാൻ പ്രത്യേക ദൌത്യസേന ആസൂത്രണം ചെയ്തതത്. വീരപ്പനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സമയത്ത് അയാളുടെ ഭാര്യ മുത്തുലക്ഷ്മി വടവള്ളിയിലുള്ള തന്‍റെ വീട്ടിൽ നാലുമാസത്തോളം താമസിച്ചിട്ടുണ്ട്. ഈ സമയത്ത് അവരുമായി വളരെ അടുക്കുകയും അവരുടെ വിശ്വാസമാർജിച്ചശേഷം വീരപ്പനെക്കുറിച്ച് അതീവ രഹസ്യമായ ചില വിവരങ്ങൾ താൻ ചോർത്തി. ഇത് പൊലീസിന് കൈമാറുകയും ചെയ്തു. എന്‍.കെ. ചെന്താമരക്കണ്ണന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം കൈമാറിയതെന്ന് ഷൺമുഖ പ്രിയ പറഞ്ഞു. വീരപ്പന് കാഴ്ച സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടെന്നും, അതിനാൽ ഗ്രാമപ്രദേശവുമായി ചേർന്ന വനാതിർത്തി പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ വിവരമാണ് താൻ പൊലീസിന് കൈമാറിയത്. വിവരം നൽകി മാസങ്ങൾക്കകം ദൌത്യസംഘം വീരപ്പനെ ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.
advertisement
നിർണായക വിവരം നൽകുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രതിഫലം വൈകാതെ നൽകാമെന്നാണ് പൊലീസ് വാഗ്ദ്ധാനം ചെയ്തത്. എന്നാൽ കുറേ കയറിയിറങ്ങി നടന്നിട്ടും തനിക്ക് ഒരു ചില്ലി കാശ് പോലും കിട്ടിയില്ലെന്ന് ഷൺമുഖ പ്രിയ പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ 2015ൽ ഇതുസംബന്ധിച്ച ഫയൽ ക്ലോസ് ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടും ഒരു നടപടിയും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഷൺമുഖ പ്രിയ പറയുന്നു. ദൌത്യസംഘാംഗങ്ങൾക്ക് മാത്രമെ പ്രതിഫലം നൽകാൻ വകുപ്പുള്ളുവെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. 2004ലാണ് വീരപ്പനെ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൌത്യസംഘം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വീരപ്പനെ പിടികൂടാൻ സഹായിച്ചു; പക്ഷേ പ്രതിഫലം കിട്ടിയില്ലെന്ന് യുവതി
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement