തനിക്കെതിരായ കേസ് പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ജോയ് മാത്യു
Last Updated:
കോഴിക്കോട്: പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് നടന്‍ ജോയ് മാത്യു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് കേസെടുത്തതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ ഭരണകൂടത്തിന്റെയും സ്വഭാവമാണ്. ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ അതാണ് ഉദ്ദേശമെന്നാണ് മനസ്സിലാക്കുന്നത്. ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. എന്നാല്‍, അങ്ങനെയുള്ള പേടി തനിക്കില്ല- ജോയ് മാത്യു പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൗനമായി നടത്തിയ പ്രകടനമാണ് മിഠായിത്തെരുവില്‍ നടന്നത്. പൊതുജനത്തിന് തടസ്സമുണ്ടാക്കിയിട്ടില്ല. അവിടെ പ്രകടനം നിരോധിച്ചിട്ടുള്ളതായി അറിയില്ല. അങ്ങനെയൊരു ബോര്‍ഡും അവിടെ സ്ഥാപിച്ചിരുന്നില്ല. അങ്ങനെ നിരോധനം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി, ജനങ്ങളെ അറിയിക്കുകയും ബോര്‍ഡ് വെക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിരോധിത മേഖലയില്‍ പ്രകടനം നടത്തിയതിന് ജോയ് മാത്യു ഉള്‍പ്പെടെ തിരിച്ചറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2018 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തനിക്കെതിരായ കേസ് പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ജോയ് മാത്യു


