നമ്പി നാരായണന് 50 ലക്ഷം കൈമാറി, ചടങ്ങ് നടന്നത് ദർബാർ ഹാളിൽ

Last Updated:
തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.
ചാരക്കേസിൽ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥർ അന്വേഷണം നേരിടണം എന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്പരിഹാരം നൽകണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. തുടർന്ന് വിധി നടപ്പാക്കി നമ്പി നാരായണനെ ആദരിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച സുപ്രീംകോടതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും വിധിച്ചു. നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനസിക പീഡനത്തിന് നമ്പി നാരായണൻ ഇരയായതായും കോടതി നിരീക്ഷിച്ചു.
advertisement
നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. വാദത്തിനിടെ ഇതിനോട് യോജിച്ച കോടതി 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാം എന്ന് വാക്കാൽ നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. കാൽനൂറ്റാണ്ടോളം പഴക്കമുള്ള ചാരക്കേസിൽ നീതി തേടിയുള്ള നമ്പി നാരായണന്‍റെ പോരാട്ടത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നമ്പി നാരായണന് 50 ലക്ഷം കൈമാറി, ചടങ്ങ് നടന്നത് ദർബാർ ഹാളിൽ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement