ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.
അന്വേഷണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഇവയാണ്
- ∙മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകൾ അന്വേഷിക്കുക.
advertisement
മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനൽ കേസിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക.
Also Read- പരിശോധനാഫലം വാങ്ങാൻ കോവിഡ് രോഗി നേരിട്ടെത്തി; റോഡിലൂടെ നടന്നുപോയ രോഗിയെ ആശുപത്രിയിലെത്തിച്ച് പൊലീസ്
- സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക.
- ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക.
Also Read- കോവിഡ് വ്യാപനം; അടിയന്തിര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളിൽ നിർദേശങ്ങളുമായി K G M O A
- കമ്മീഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കാമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വന്നെങ്കിലും കേന്ദ്ര ഏജൻസികളോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് പ്രഖ്യാപനമാണ് സർക്കാർ നീക്കം.
Also Read- Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ
Key Words: Gold Smuggling Case, LDF government, Swapna Suresh, Sandeep Nair, Pinarayi Vijaya, Enforcement Directorate, ED, Customs, Judical Probe, justice vk mohan, central agenicies