Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഈ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ കോവിഡ് 19 ടാസ്ക് ഫോഴ്സിലെ വിദഗ്ദ്ധർ അഡ്വൈസറി പുറപ്പെടുവിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ കോവിഡ് രോഗികൾക്കിടയിൽ മ്യൂക്കോർ മൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ അപൂർവമാണെങ്കിലും ഗുരുതരമായ ഈ ഫംഗൽ അണുബാധ ത്വക്കിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന ഒന്നാണ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഈ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ കോവിഡ് 19 ടാസ്ക് ഫോഴ്സിലെ വിദഗ്ദ്ധർ അഡ്വൈസറി പുറപ്പെടുവിച്ചിട്ടുണ്ട്.
എന്താണ് ഈ രോഗം?
പ്രകൃതിയിൽ സ്വാഭാവികമായികാണപ്പെടുന്ന മ്യൂക്കോർമൈസറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. പ്രധാനമായും ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളുകളെയാണ് ഇത് ബാധിക്കുക. പരിസ്ഥിതിയിലെ സ്വാഭാവികമായ രോഗകാരികളെ എതിരിടാനുള്ള ശേഷിയെ ഇത് കുറയ്ക്കുമെന്ന് കോവിഡ് 19 ടാസ്ക് ഫോഴ്സിലെ വിദഗ്ദ്ധർ പറയുന്നു. ചില സംസ്ഥാനങ്ങളിൽ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോ രോഗമുക്തി കൈവരിക്കുന്നതോ ആയ ആളുകൾക്കിടയിൽ മ്യൂക്കോർ മൈക്കോസിസ് രോഗബാധ കൂടുന്നതായിഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്. ചിലർക്ക് അടിയന്തിര ശസ്ത്രക്രിയ പോലും ആവശ്യമായി വരുന്നു. എന്നാൽ, മികച്ച രോഗപ്രതിരോധ ശേഷിഉള്ളവരി ൽ ഈ രോഗം വലിയ ഭീഷണി സൃഷ്ടിക്കുന്നില്ല.
advertisement
രോഗലക്ഷണങ്ങൾ എന്തൊക്കെ?
കണ്ണിലോ മൂക്കിലോ വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം ഛർദ്ദിക്കൽ, മാനസിക നിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇനി സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മ്യൂക്കോർ മൈക്കോസിസ് അണുബാധഉള്ളതായി സംശയിക്കാമെന്ന് അഡ്വൈസറി സൂചിപ്പിക്കുന്നു:
- സൈനസൈറ്റിസ് - മൂക്കടപ്പ്, മൂക്കിൽ നിന്ന് കറുത്ത ദ്രവമോ ചോരയോ ഡിസ്ചാർജ് ചെയ്യൽ
- കവിളിലെ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു വശത്തുള്ള വേദന, നീര്, തരിപ്പ്
- മൂക്കിന്റെ പാലത്തിലോഅണ്ണാക്കിലോ കറുത്ത നിറം
- പല്ലിലോ താടിയെല്ലിലോ അയവ് അനുഭവപ്പെടുക
- വേദനയോട് കൂടി കാഴ്ചയിലുണ്ടാകുന്ന മങ്ങലോ ഇരട്ടക്കാഴ്ചയോ
- ത്രോംബോസിസ്, നെക്രോസിസ്
- നെഞ്ച് വേദന, പ്ലൂറൽ എഫ്യൂഷൻ, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ വഷളാകൽ
advertisement
ഡോക്ടർമാരോട് സംസാരിച്ചതിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാവൂ.
എന്താണ് ചികിത്സ?
ആന്റിഫംഗലുകൾ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കാറുള്ളതെങ്കിലും ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കുകയും സ്റ്റീറോയിഡി ന്റെ ഉപയോഗം കുറയ്ക്കുകയും ഇമ്മ്യൂണോ മോഡുലേ റ്റിങ് മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തുകയും വേണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കോവിഡ് 19-ന്റെചികിത്സയ്ക്ക് ശേഷം ഹൈപ്പർ ഗ്ലൈസീമിയ നിയന്ത്രിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുകയും വേണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. സ്റ്റീറോയിഡുകൾ ഉപയോഗിക്കുന്നവർ ശരിയായ സമയങ്ങളിലും കൃത്യമായ അളവിലും ഉപയോഗിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. മൈക്രോബയോളജിസ്റ്റുകൾ, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ, ഇന്റൻസിവിസ്റ്റ് ന്യൂറോളജിസ്റ്റ്, ഇ എൻ ടി സ്പെഷ്യലിസ്റ്റുകൾ, ഒഫ്‌താൽമോളജിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ, സർജൻ എന്ന് തുടങ്ങി ആരോഗ്യ വിദഗ്ധരുടെ ഒരു വലിയ സംഘത്തിന്റെ പ്രയത്നത്തിലൂടെയാണ് മ്യൂക്കോർമൈക്കോസിസ് സ്ഥിരീകരിച്ചിട്ടുള്ള കോവിഡ് രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്നത്.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2021 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡ് രോഗികളിൽ കണ്ടുവരുന്ന കറുത്ത ഫംഗസ് ബാധ എന്താണ്? ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം