പരിശോധനാഫലം വാങ്ങാൻ കോവിഡ് രോഗി നേരിട്ടെത്തി; റോഡിലൂടെ നടന്നുപോയ രോഗിയെ ആശുപത്രിയിലെത്തിച്ച് പൊലീസ്

Last Updated:

ഞായറാഴ്ച രാവിലെ ലാബിൽ നിന്നും പോസിറ്റീവാണെന്ന് ഇയാളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ പാർക്കിൽ നിന്നും നേരിട്ട് എത്തിയാണ് പരിശോധനാഫലം വാങ്ങിയത്.

കൊല്ലം: കോവിഡ് രോഗി കൊല്ലം ചിന്നക്കടയിൽ പട്ടാപകൽ നടുറോഡിൽ നടന്നു പോയി. അവസരോചിതമായി ഇടപെട്ട പൊലീസ് രോഗിയെ ആശുപത്രിയിൽ എത്തിച്ചു. രോഗിയെ ഇറക്കിവിട്ട സ്വകാര്യ ലാബിനെതിരെ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
പഴുതടച്ച സുരക്ഷയിൽ ലോക്ക്ഡൗണിന്റെ ആദ്യ ദിവസം കൊല്ലം നഗരം എന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം വരെ കേട്ടത്.
പക്ഷെ ഞായറാഴ്ച തന്നെ ആ സുരക്ഷയ്ക്ക് വിള്ളൽ വീണു. കോവിഡ് പോസിറ്റീവായെന്ന ലാബ് റിസൾട്ടുമായി വൃദ്ധനായ രോഗി നടന്നു ചിന്നക്കടവരെയെത്തിയത് സുരക്ഷാ ജീവനക്കാരനെയാകെ ഞെട്ടിച്ചു. വൃദ്ധനെ പരിശോചിച്ചു റിസൾട്ട് നൽകിയ ലാബുകാരുടെ കടുത്ത അലംഭാവംഒന്ന് തന്നെയാണിതിന് കാരണം. ഒടുവിൽ പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇയാളെ ക്വറന്റീൻ ചെയ്തത്. ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിയായ 61കാരനാണ് നടന്ന് ചിന്നക്കടയിലെത്തിയത്.
advertisement
രാവിലെ പതിനൊന്നരയോട് കൂടിയാണ് ഇയാൾ ചിന്നക്കടയിലൂടെ നടന്ന് വന്നത്. കൊല്ലത്തെ സർക്കാർ അധീനതയിലുളള ഒരു പാർക്കിൽ കാവൽക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ താമസിക്കുന്നതും പാർക്കിലെ സെക്യൂരിറ്റിയുടെ വിശ്രമമുറിയിലാണ്. രണ്ട് ദിവസത്തിന് മുമ്പ് ഇയാൾക്ക് ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചിന്നക്കടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ലാബിൽ നിന്നും പോസിറ്റീവാണെന്ന് ഇയാളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇയാൾ പാർക്കിൽ നിന്നും നേരിട്ട് എത്തിയാണ് പരിശോധനാഫലം വാങ്ങിയത്.
advertisement
എന്നാൽ ലാബ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ, രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗ്ഗങ്ങളോ സ്വീകരിക്കാതെ ഇയാളെ റിസൾട്ടും നൽകി പറഞ്ഞ് വിടുകയായിരുന്നു. പരിശോധന നടത്തിയാൽ ക്വറന്റീനിൽ തുടരണമെന്നത് രോഗിയും പാലിച്ചില്ല. ചിന്നക്കടയിലൂടെ നടന്ന പോയ ഇയാൾക്ക് പോസ്റ്റിവാണെന്ന് വാഹനപരിശോധന നടത്തികൊണ്ടിരുന്ന പൊലീസുകാരോട് ഒരു ഓട്ടോറിക്ഷക്കാരൻ പറഞ്ഞതിനെ തുടർന്ന് പൊലീസ് ഇയാളെ തടയുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന ലാബ് ഫലം പരിശോധിക്കുകയുമായിരുന്നു.
advertisement
കോവിഡ് പോസിറ്റീവാണെന്ന് മാനസിലാക്കിയ പൊലീസ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. സാനിറ്റൈസറും മാസ്കും ഗ്ളൗസും പൊലീസ് ഇയാൾക്ക് നൽകി. ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ഇയാളെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിൽ കൊണ്ട് പോയി. തുടർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ എത്തി ചിന്നക്കടയിൽ അണു നശീകരണം നടത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
പരിശോധനാഫലം വാങ്ങാൻ കോവിഡ് രോഗി നേരിട്ടെത്തി; റോഡിലൂടെ നടന്നുപോയ രോഗിയെ ആശുപത്രിയിലെത്തിച്ച് പൊലീസ്
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement