TRENDING:

കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി ഒ മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി

Last Updated:

സ്ഥാനാർത്ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കം

advertisement
ന്യൂഡൽഹി: കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല. ടി ഒ മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എം പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി.
കെ. സുധാകരൻ
കെ. സുധാകരൻ
advertisement

സ്ഥാനാർത്ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെന്ന് അറിയുന്നു. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.

അതേസമയം, പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലം സീറ്റുകളുടെ കാര്യത്തിലും കോൺഗ്രസ് അധ്യക്ഷൻ തീരുമാനമെടുക്കും.

കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മത്സരിച്ചേക്കും. കോന്നിയില്‍ അടൂര്‍ പ്രകാശ് എം പിക്ക് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്, നെയ്യാറ്റിന്‍കരയില്‍ എന്‍ ശക്തന്‍, നേമത്ത് കെ എസ് ശബരീനാഥന്‍, ആറന്മുളയില്‍ അബിന്‍ വര്‍ക്കി, റാന്നിയില്‍ പഴകുളം മധു, ഇടുക്കിയില്‍ റോയി കെ പൗലോസ് എന്നിവരും മത്സരിക്കുമെന്നാണ് സൂചന. അന്തിമ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Congress High Command has officially decided not to field sitting MP K. Sudhakaran for the Kannur assembly seat. Instead, T.O. Mohanan has been named the party's candidate. The party leadership stood by its earlier decision that sitting Members of Parliament (MPs) should not contest in the upcoming assembly elections.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല; ടി ഒ മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി
Open in App
Home
Video
Impact Shorts
Web Stories