TRENDING:

''ബ്രണ്ണൻ കഥ' പറഞ്ഞത് പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയോടെ; മാധ്യമപ്രവർത്തകൻ ചതിച്ചു': അഭിമുഖത്തെക്കുറിച്ച് കെ സുധാകരൻ

Last Updated:

''മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കെ എസ് യുക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ചതിയാണ് സംഭവിച്ചതെന്നും സുധാകരന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കെ എസ് യുക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ചതിയാണ് സംഭവിച്ചതെന്നും സുധാകരന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
advertisement

Also Read- 'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻ

''വാര്‍ത്ത കൊടുക്കാന്‍ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ല. ഈ വാര്‍ത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നതാണ്. കെ എസ് യു പ്രവര്‍ത്തകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍, ബ്രണ്ണന്‍ കോളേജില്‍ ഇങ്ങനെയൊരു സംഭവം നടന്നോ, എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ആ വാര്‍ത്ത വേണ്ട. ശരിയല്ലെന്ന്. എന്നാല്‍ തനിക്ക് അറിയാനാണ്. താന്‍ പഴയ കെഎസ്‌യുവാണ് എന്നെല്ലാം പറഞ്ഞപ്പോള്‍, ഞാന്‍ അവന്‍ ഇങ്ങോട്ട് പറഞ്ഞത് തിരുത്തി അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പക്ഷെ പ്രസിദ്ധീകരിക്കരുതെന്ന നിബന്ധന മുന്നോട്ട് വച്ചിരുന്നു. സ്വകാര്യം സംഭാഷണമായിരുന്നു. അത് പ്രസിദ്ധീകരിച്ചു വന്നത് എന്റെ കുറ്റമല്ല. മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന്റെ ദോഷമാണ്. കുറ്റമാണ്. അതിന് ഉത്തരം നല്‍കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. ''- സുധാകരൻ വിശദീകരിച്ചു.

advertisement

Also Read- 'പിണറായി അച്ഛന്റെ സ്ഥാനത്ത് ആയിരുന്നോ എന്ന് സംശയം; നട്ടെല്ലുണ്ടെങ്കില്‍ എന്നെ പ്രതിയാക്കൂ'; പിണറായി വിജയന് സുധാകരന്റെ മറുപടി

''ശരിക്കും സംഭവിച്ചത് പറയാന്‍ എനിക്ക് താല്‍പര്യമില്ല. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ പിടിക്കാന്‍ മാത്രമുള്ള ആരോഗ്യമൊന്നും അന്നേ പിണറായിക്കില്ല. നിങ്ങള്‍ നാട്ടുകാരോട് ഒന്ന് അന്വേഷിക്ക്. അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഫയല്‍മാനായി തോന്നിയെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. വിഷയത്തില്‍ മനോരമയെ വിളിച്ച് പരാതി പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- 'എന്നെ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കെ. സുധാകരന് മറുപടിയുമായി പിണറായി വിജയൻ

advertisement

ബ്രണ്ണൻ കോളജിൽ തന്നെ നഗ്‌നനാക്കി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

advertisement

Also Read- ' എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരൻ പദ്ധതിയിട്ടു'; ആരോപണവുമായി മുഖ്യമന്ത്രി പിണറായി

അതേസമയം, തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ''നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. എന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. മണല്‍മാഫിയ ബന്ധം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ''-സുധാകരന്‍ ചോദിക്കുന്നു.

advertisement

'ഒറ്റച്ചവിട്ടിൽ പിണറായി വിജയന്‍ നിലത്ത്; വളഞ്ഞിട്ടു തല്ലി; ബാലനെ തല്ലിയോടിച്ചു'; ബ്രണ്ണന്‍ കോളജ് അനുഭവവുമായി കെ സുധാകരൻ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
''ബ്രണ്ണൻ കഥ' പറഞ്ഞത് പ്രസിദ്ധീകരിക്കരുതെന്ന നിബന്ധനയോടെ; മാധ്യമപ്രവർത്തകൻ ചതിച്ചു': അഭിമുഖത്തെക്കുറിച്ച് കെ സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories