ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്തു നിന്നും പ്രതികൾ എങ്ങനെ കേരളം വിട്ടെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. ബെംഗളൂരുവിൽ സിപിഎമ്മിനു സ്വാധീനമുള്ള പ്രദേശത്താണ് ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞിരുന്ന മേഖലയില്‍ കേരളത്തില്‍നിന്നുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് വ്യാപാര സ്ഥാപനങ്ങളും മറ്റുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കള്ളക്കടത്തുമായി നേരത്തെ തന്നെ സിപിഎം, ലീഗ് സഹകരണം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസിലും സംരക്ഷിച്ചത് പിണറായിയാണെന്നും കള്ളക്കടത്തില്‍ ലീഗും സിപിഎമ്മും പരസ്പര സഹായ സഹകരണ സംഘമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
advertisement
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ പേരിലാണു മാറ്റി നിര്‍ത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്റെ കരിനിഴലിലാണ്. ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സഹായിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാനായി തനിക്കു പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്നു പറയിച്ചതു പോലെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നില്‍ സിപിഎമ്മിന്റെ സഹായമുണ്ണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.