സി പി എം എല്ലാക്കാലത്തും ചൈനയ്ക്കൊപ്പമാണ്. രാജ്യതാൽപര്യത്തേക്കാൾ സി പി എമ്മിന് ചൈനീസ് പക്ഷപാതിത്വമാണുള്ളത്. സാമ്രാജിത്വ രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പറഞ്ഞത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇവിടത്തെ ഉപ്പും ചോറും തിന്ന് ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. സി പി എം ചെയ്യുന്നത് ചൈനീസ് ചാരപ്പണിയാണ്.- സുരേന്ദ്രൻ പറഞ്ഞു.
സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും പാർട്ടി തലപ്പത്ത് എത്തിയതിന് ശേഷം കോൺഗ്രസും ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ച് തുടങ്ങി. ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രിയായിരുന്ന എ കെ ആൻ്റണി പാർലമെൻ്റിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നരേന്ദ്ര മോദിയെ എതിർക്കാൻ രാജ്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു.
advertisement
TRENDING:H1B VISA | എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി [PHOTOS]Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ [NEWS]
ഇരു പാർട്ടികളുടെയും ചൈനീസ് അനുകൂല നിലപാട്തുറന്നുകാട്ടും. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ബി ജെ പി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.