മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണം എന്നൊക്കെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്.
TRENDING:Kerala Rains | ആശങ്കയൊഴിയുന്നു; പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
advertisement
[NEWS]മാസ് ലുക്കിന് ഇനി മാസ്ക്കും; 11 കോടി രൂപ വിലയുള്ള ഡയമണ്ട് മാസ്ക്കുമായി ജ്വല്ലറി
[NEWS]രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചു; ഇന്ത്യൻ ക്രിക്കറ്ററുടെ മുൻ ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി
[PHOTO]
ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമ പ്രവർത്തകയെ നവമാധ്യമത്തിലൂടെ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം.
