പത്തനംതിട്ട: പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും വൈകീട്ട് 6.30 ന് അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു. പമ്പ ഡാമിലെ ജലനിരപ്പ് 981.77 മീറ്ററില്‍ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലുമാണ് രണ്ട് അടി തുറന്നു വച്ചിരുന്ന ഷട്ടറുകള്‍ അടച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് അടച്ചത്. പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചത് പത്തനംതിട്ട, ആലപ്പുഴ ജില്ലക്കാരെ സംബന്ധിച്ച് ആശ്വാസകരമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.