മാസ് ലുക്കിന് ഇനി മാസ്ക്കും; 11 കോടി രൂപ വിലയുള്ള ഡയമണ്ട് മാസ്ക്കുമായി ജ്വല്ലറി

Last Updated:

18 കാരറ്റ് സ്വര്‍ണത്തില്‍ വെളളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചതാണ് മാസ്ക്.

മാസ്കുകളുടെ കാലമാണിത്. പുറത്തിറങ്ങണമെങ്കില്‍ നിർബന്ധമായും മാസ്ക് കൂടിയേ തീരൂ. മാത്രമല്ല, മരുന്ന് കണ്ടെത്തുന്നതു വരെ കോവിഡിനൊപ്പം ജീവിക്കാൻ മാസ്കുകൾ ശീലമാക്കേണ്ടിയും വരും. ഈ ആശങ്കകൾക്കിടെ മാസ്ക് ലുക്ക് വേറിട്ടതാക്കാൻ സ്വർണം കൊണ്ടുള്ള മാസ്ക് വരെ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്കിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്. ഇസ്രായേൽ ജ്വല്ലറിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക് നിർമാണത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തില്‍ വെളളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചതാണ് മാസ്ക്. ഉയർന്ന നിലവാരമുള്ള എൻ99 ഫിൽറ്ററുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്. അതായത് 11 കോടി ഇന്ത്യന്‍ രൂപ.
യ്വൽ കമ്പനിയുടെ ഉടമ ഐസക് ലെവിയാണ് ഈ മാസ്കിന്‍റെ ഡിസൈനർ. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് ആയിരിക്കണം, ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകണം എന്നീ രണ്ടു നിര്‍ദേശങ്ങളാണ് മാസ്‌ക് നിര്‍മാണത്തിനായി ജുവലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വെച്ചതെന്ന് ലെവി പറയുന്നു.
advertisement
ഏററവും വില കൂടിയ മാസ്‌കായിരിക്കണം എന്നുളള ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ എളുപ്പമുളളതാണെന്ന് ലെവി പറയുന്നു. ഇത്രയും വിലപിടിപ്പുള്ള മാസ്ക് വാങ്ങുന്നത് ആരാണെന്നല്ലേ?
advertisement
[NEWS]
ഉപഭോക്താവിനെ കുറിച്ച് ലെവി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അമേരിക്കയില്‍ താമസിക്കുന്ന ചൈനക്കാരനായ ബിസിനസുകാരനാണ് ഉപഭോക്താവ് എന്നാണ് ലെവി വ്യക്തമാക്കിയിരിക്കുന്നത്.
'പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ തീര്‍ച്ചയായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.' ലെവി പറയുന്നു.
advertisement
കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകത്തില്‍ ജനങ്ങള്‍ സാമ്പത്തികമായും ആരോഗ്യപരമായും ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരമൊരു മാസ്‌ക് ചിലപ്പോള്‍ തെറ്റായ രീതിയില്‍ സ്വീകരിക്കപ്പെട്ടേക്കാമെന്നും ലെവി പറഞ്ഞു.
ഡയമണ്ട് മാസ്‌ക് ധരിക്കാന്‍ വ്യക്തിപരമായി താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ലെവി പക്ഷേ കോവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ്. തന്റെ ജീവനക്കാര്‍ക്ക് ഇതുകാരണം ജോലി നല്‍കാന്‍ സാധിച്ചതായി അദ്ദേഹം പറയുന്നു.
2.8 ലക്ഷത്തിന്റെയും 3.8 ലക്ഷത്തിന്റെയും മാസ്‌കുകള്‍ ധരിച്ച ഇന്ത്യയിലെ രണ്ടു വ്യാപാരികള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാസ് ലുക്കിന് ഇനി മാസ്ക്കും; 11 കോടി രൂപ വിലയുള്ള ഡയമണ്ട് മാസ്ക്കുമായി ജ്വല്ലറി
Next Article
advertisement
KCA പ്രസിഡന്റായി ശ്രീജിത്ത് വി നായർ; വിനോദ് എസ് കുമാ‌റും ബിനീഷ് കോടിയേരിയും തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം
ശ്രീജിത്ത് വി നായർ KCA പ്രസിഡന്റ്; വിനോദ് എസ് കുമാ‌റും ബിനീഷും തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം
  • ശ്രീജിത്ത് വി നായർ കെസിഎ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; വിനോദ് എസ് കുമാറും ബിനീഷ് കോടിയേരിയും തുടരും

  • കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചു; 14 ജില്ലകളിലും ഗ്രൗണ്ടുകൾ വരും

  • കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും; യുവതാരങ്ങൾക്ക് ശാസ്ത്രീയ പരിശീലനം ഉറപ്പാക്കും

View All
advertisement