TRENDING:

യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലന്‍; ഏക സിവില്‍ കോഡിലെ സിപിഎമ്മിന്‍റെ യൂടേണ്‍ വോട്ട് ബാങ്കിൽ കണ്ണു വെച്ച്; കെ.സുരേന്ദ്രന്‍

Last Updated:

കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് സിപിഎം കോഴിക്കോട് സെമിനാർ നടത്തിയതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിൻ്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചാണ്. കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അവർ കോഴിക്കോട് സെമിനാർ നടത്തിയതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
advertisement

ഏക സിവില്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നു; സിപിഎം സെമിനാറില്‍ സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലനാണ്. ഒരു മതവിഭാഗത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അവർ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാനായിരുന്നു പിണറായി സർക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തൻമാരോട് മാപ്പ് പറയാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തയ്യാറാവണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘സെമിനാറിലേക്ക് LDF കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകം’; എംവി ഗോവിന്ദന്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. വർഗീയ കലാപമുണ്ടാക്കുന്ന പ്രചരണത്തിൽ നിന്നും മാർകിസ്റ്റ് പാർട്ടി വിട്ടു നിൽക്കണം. കേരളത്തിൽ മോദി സർക്കാരിൻ്റെ വികസനവും ജനക്ഷേമനയങ്ങളും ചർച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിൻ നടത്താൻ സിപിഎം മുന്നിട്ടിറങ്ങുന്നത്. എന്നാൽ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പും കപടതയും കേരളം തിരിച്ചറിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യെച്ചൂരി കാപട്യത്തിൻ്റെ അപ്പോസ്തലന്‍; ഏക സിവില്‍ കോഡിലെ സിപിഎമ്മിന്‍റെ യൂടേണ്‍ വോട്ട് ബാങ്കിൽ കണ്ണു വെച്ച്; കെ.സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories