'സെമിനാറിലേക്ക് LDF കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകം'; എംവി ഗോവിന്ദന്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്ന് ഗോവിന്ദൻ ചോദിച്ചു.
ഏക സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ലെന്ന വാർത്ത ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനു വിശദീകരണവുമായെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഇപി ജയരാജൻ വിട്ടുനിൽക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ. പറഞ്ഞു. സെമിനാറിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പ്രതിനിധി എന്ന പേരിൽ പ്രത്യേകിച്ച് പങ്കെടുക്കേണ്ടതില്ലെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കെ എംവി ഗോവിന്ദൻ പറഞ്ഞു.
Also read-‘ഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം’; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി
പാർട്ടിയാണ് സെമിനാർ പങ്കെടുപ്പിച്ചത്. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. കോഴിക്കോട് സെമിനാറിൽ
advertisement
പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഏകസിവിൽ കോഡ് വിഷയത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണെന്നും . കേരളമൊട്ടാകെ നിരവധി പരിപാടികള്‍ ഇനി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിന്നെന്ന് വാർത്ത കൊടുത്തവരാണ് നിങ്ങൾ. എന്നിട്ട് ജയരാജൻ ജാഥയിൽ പങ്കെടുത്തില്ലേയെന്നും ഗോവിന്ദൻ ചോദിച്ചു. ഇത് എൽഡിഎഫ് പരിപാടിയല്ലെന്നും ഇതിൽ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ഗേവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 15, 2023 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സെമിനാറിലേക്ക് LDF കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകം'; എംവി ഗോവിന്ദന്‍