മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദരി പുത്രനായ അദീപ് കെ ടിയെയാണ് ഓഗസ്റ്റില്‍ മൈനോറി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നേരിട്ട് ഡെപ്യൂട്ടേഷന്‍ നല്‍കേണ്ട തസ്തികയിലാണ് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീപിനെ നിയമിച്ചതെന്നാണ് ആരോപണം. തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യു നടത്തുകയോ ചെയ്യാതെയാണ് നിയമനമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു.
പാലൂട്ടുന്ന ശത്രുക്കളാണ് സിപിഎമ്മും ആര്‍എസ്എസും : കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്‍
advertisement
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ കോഴിക്കോട് ശാഖയില്‍ മാനേജറായിരിക്കെയായിരുന്നു അദീപിന്റെ നിയമനം. വിജിലന്‍സിന് പരാതി നല്‍കുന്നതിനൊപ്പം തിങ്കളാഴ്ച്ച കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
