പാലൂട്ടുന്ന ശത്രുക്കളാണ് സിപിഎമ്മും ആര്എസ്എസും : കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്
Last Updated:
കൊച്ചി : ശബരിമല വിഷയത്തില് സര്ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് യുഡിഎഫ്. പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സിപിഎമ്മും ആര്എസ്എസുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചത്.മസില് പവര് കൊണ്ട് കേരള സര്ക്കാരിനെ താഴെയിറക്കാമെന്ന് ബിജെപി ദേശിയ അധ്യക്ഷന് അമിത് ഷാ കാരുതേണ്ടതില്ലെന്നായിരുന്നു കേരള കോണ്ഗ്രസ് നേതാവ് കെ.എം.മാണിയുടെ പ്രതികരണം.
ശബരിമലയില് നടക്കുന്നത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന് പറഞ്ഞ ചെന്നിത്തല, അന്തിമ വിജയം വിശ്വാസികള്ക്കായിരിക്കുമെന്നും സന്നിധാനത്തെ സംഘര്ഷത്തിലാഴ്ത്താനുള്ള ആര്എസ്എസ് കുപ്രാചാരണങ്ങളെ വിശ്വാസികളെ അണിനിരത്തി നേരിടുമെന്നും വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന തരത്തിലുള്ള കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയുടെ പ്രതികരണം ലിംഗനീതിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു ഉമ്മന് ചാണ്ടിയുടെ വിശദീകരണം. എന്നാല് വിഷയ വിശ്വാസ സംരക്ഷണത്തിന്റെതാണെന്നും ഇക്കാര്യത്തില് യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
advertisement
ശബരിമല നട വീണ്ടും തുറക്കാനിരിക്കുന്ന സാഹചര്യത്തില് ഏകദിന ഉപവാസമടക്കം നടത്തി പ്രക്ഷോഭം കൂടുതല് സജീവമാക്കാനാണ് യുഡിഎഫ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2018 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലൂട്ടുന്ന ശത്രുക്കളാണ് സിപിഎമ്മും ആര്എസ്എസും : കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്



