വിവാദങ്ങള്‍ക്കിടെ മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു
എന്നാല്‍ അദീപ് രാജിക്കത്ത് കൈമാറിയിട്ടും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ലീഗ്. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നാണ് യൂത്ത് ലീഗ് വ്യക്തമാക്കിയിരുക്കുന്നത്. ബന്ധുനിയമന വിവാദത്തിന് അപ്പുറം രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മുസ്ലീം ലീഗും സിപിഎമ്മും വിഷയത്തെ കാണുന്നത്. പൊന്നാനി ലോക്‌സഭാ സീറ്റില്‍ കെ ടി ജലീല്‍ മത്സരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിഷയത്തില്‍ ലീഗിന്റെ ഗൗരവ സമീപനം. രണ്ടും കല്‍പ്പിച്ചുള്ള പ്രതിരോധത്തിന് തയ്യാറല്ലെങ്കിലും ജലീലിനെ കൈവിടാന്‍ സിപിഎമ്മും തയ്യാറാകുന്നില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 12, 2018 10:12 AM IST
