വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്താഴ്ചയിലേക്ക് മാറ്റിയിരുന്നു. അധ്യാപക നിയമനത്തിനായി കെ. വിദ്യ അട്ടപ്പാടി കോളജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നാണ് കണ്ടെത്തിയത്.
Also Read-വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
കാസർഗോഡ് കരിന്തളം ഗവൺമെന്റ് കോളജിൽ വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ച് തന്നെയെന്നതും കോളീജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തിയിരുന്നു. ഒരു വർഷക്കാലം വിദ്യ കോളേജിൽ അധ്യാപികയായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ വിദ്യക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും.
advertisement
അതേസമയം കേസിൽ വിദ്യ രണ്ടാഴ്ചയിലധികമായി ഒളിവിലാണ്. മഹാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താൻ . പൊലീസിലെ സൈബർ വിദഗ്ധർ ഉൾപ്പെടുന്ന അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. വിദ്യക്കെതിരേ പോലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.