വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

Last Updated:

നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.

നിഖിൽ തോമസ്
നിഖിൽ തോമസ്
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനായി തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
നിഖിലിനെതിരെ വ്യാജ രേഖ ചമച്ചതിന് കായംകുളം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സംഘം കലിംഗ സർവകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തിയിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. നേരത്തെ മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് നിഖിലിന്റെ വ്യാജ ഡിഗ്രി പ്രശ്നവും പുറത്തുവന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement