നിഖിലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കേരള സർവകലാശാലയുടെ പരാതി
- Published by:Jayesh Krishnan
- digpu-news-network
Last Updated:
നിഖിലിനെതിരെ വ്യാജ രേഖ ചമച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണാണ് സർവകലാശാലയുടെ ആവശ്യം. നിഖിലിനെതിരെ വ്യാജ രേഖ ചമച്ചതിന് പൊലീസ് കേസെടുത്തിരുന്നു.
കായംകുളം പൊലീസാണ് കേസെടുത്ത്. നിഖില്‍ മാത്രമാണ് പ്രതി. പ്രിൻസിപ്പൽ നൽകിയ മൊഴിയിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം ഇല്ല. പൊലീസ് സംഘം കലിംഗ സർവകലാശാലയിലെത്തി വിവരങ്ങൾ ശേഖരിച്ചു.നിഖിൽ തോമസ് കലിംഗയില്‍ പഠിച്ചിട്ടില്ലെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തിയിരുന്നു.
നിഖിൽ തോമസിനെതിരായ നിയമനടപടിയുടെ ഭാഗമായി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയിരുന്നു. നേരത്തെ മഹാരാജാസ് കോളേജിലെ മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് നിഖിലിന്റെ വ്യാജ ഡിഗ്രി പ്രശ്നവും പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2023 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിഖിലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കേരള സർവകലാശാലയുടെ പരാതി