TRENDING:

കളമശ്ശേരി സ്ഫോടനം: കേരളം വിഭാഗീയത യുടെ ഹബ്ബാണെന്ന് ഇകഴ്ത്താനുള്ള ശ്രമം ഒറ്റക്കെട്ടായി തടയണമെന്ന് കെ എൻ എം

Last Updated:

'സാമുദായിക സൗഹാർദ്ദം തകർത്തു കേരളം നേടിയ സാമൂഹിക സാംസ്‌കാരിക പുരോഗതി ഇല്ലാതാക്കാനാണ് ശ്രമം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കളമശ്ശേരി സ്ഫോടനം വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന്
കെ എൻ എം
കെ എൻ എം
advertisement

കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. കേരളം വിഭാഗീയത യുടെ ഹബ്ബാണെന്ന് വരുത്തി ഇകഴ്ത്താനുള്ള ശ്രമം ഒറ്റക്കെട്ടായി തടയണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ഏത് ശ്രമവും മുളയിൽ തന്നെ നുള്ളി കളയണം. സ്ഫോടനം എന്ന് കേൾക്കുമ്പോഴേക്കും പ്രതികളെ തീരുമാനിക്കുന്ന സാഹചര്യം യഥാർത്ഥ പ്രതികൾ രക്ഷപെടാൻ കാരണമാകുമെന്നും കെഎൻഎം ചൂണ്ടിക്കാട്ടി.

advertisement

Also Read- കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

കേരളം കാത്ത് സൂക്ഷിക്കുന്ന സൗഹൃദവും സമാധാനവും തകർക്കാൻ കാലങ്ങളായി ശ്രമിക്കുന്നവരുണ്ട്. സാമുദായിക സൗഹാർദ്ദം തകർത്തു കേരളം നേടിയ സാമൂഹിക സാംസ്‌കാരിക പുരോഗതി ഇല്ലാതാക്കാനാണ് ശ്രമം. പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടെ പൊട്ടിത്തെറിയുണ്ടാ‍യത്. സംഭവത്തിൽ രണ്ടുപേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 17 പേരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു പേരുടെ നില ഗുരുതരമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 12 വയസുള്ള പെൺകുട്ടിയെ വെന്‍റിലേറ്റർ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.

advertisement

Also Read- യഹോവ സാക്ഷികൾ; ക്രിസ്മസില്ലാതെ ബൈബിൾ വിശ്വാസം; സ്ഥാപകന്റെ പേരിൽ തിരുവനന്തപുരത്ത് സ്ഥലം; ദേശീയഗാന കേസിലൂടെ ശ്രദ്ധേയം

മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശ്ശേരി സ്ഫോടനം: കേരളം വിഭാഗീയത യുടെ ഹബ്ബാണെന്ന് ഇകഴ്ത്താനുള്ള ശ്രമം ഒറ്റക്കെട്ടായി തടയണമെന്ന് കെ എൻ എം
Open in App
Home
Video
Impact Shorts
Web Stories