'കളമശ്ശേരി സ്ഫോടനം ജൂതൻമാരെന്ന് കരുതിയുള്ള ആക്രമണമാകാം; പത്ത് സെക്കൻഡിൽ രണ്ട് സ്ഫോടനം ഗൗരവതരം': ഉന്നത ഇന്‍റലിജൻസ്

Last Updated:

പാലസ്തീൻ-ഹമാസ് സംഭവത്തെ തുടർന്ന് ജൂതന്മാരാണെന്ന് കരുതി ചിലർ ഈ സമൂഹത്തെ ആക്രമിച്ചതാകാമെന്നും ഉന്നത ഇൻറലിജൻസ്

കളമശ്ശേരി സ്ഫോടനം
കളമശ്ശേരി സ്ഫോടനം
ന്യൂഡൽഹി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന സ്ഥലത്ത് പത്ത് സെക്കൻഡിനുള്ളിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായ സംഭവം ഗൗരവതരമാണെന്ന് ഉന്നത ഇന്‍റലിജൻസ് വൃത്തങ്ങൾ. പാലസ്തീൻ-ഹമാസ് സംഭവത്തെ തുടർന്ന് ജൂതന്മാരാണെന്ന് കരുതി ചിലർ ഈ സമൂഹത്തെ ആക്രമിച്ചതാകാമെന്നും അവർ വ്യക്തമാക്കി. പ്രഹരശേഷി കുറഞ്ഞ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൂന്നു ദിവസമായി പ്രാർഥന നടന്നുവരികയായിരുന്നു. ഇന്നത്തെ പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായി.
advertisement
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
യഹോവ സാക്ഷികളുടെ മേഖല കണ്‍വെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ പല സ്ഥലത്തുനിന്നും ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാര്‍ഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.
advertisement
സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തി. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്രം പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥിതി അതീവ ഗൗരവമെന്ന് കേന്ദ്രം അറിയിച്ചു.എറണാകുളം കളമശേരി
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കളമശ്ശേരി സ്ഫോടനം ജൂതൻമാരെന്ന് കരുതിയുള്ള ആക്രമണമാകാം; പത്ത് സെക്കൻഡിൽ രണ്ട് സ്ഫോടനം ഗൗരവതരം': ഉന്നത ഇന്‍റലിജൻസ്
Next Article
advertisement
Love Horoscope Sept 23 | പുതിയ ബന്ധത്തിന് തിടുക്കം കൂട്ടരുത്; പ്രണയബന്ധത്തിൽ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്: ഇന്നത്തെ പ്രണയഫലം
പുതിയ ബന്ധത്തിന് തിടുക്കം കൂട്ടരുത്; പ്രണയബന്ധത്തിൽ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തരുത്:ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 23ലെ പ്രണയഫലം അറിയാം

  • വൃശ്ചികം രാശിക്കാർക്ക് പ്രണയത്തിൽ മന്ദത അനുഭവപ്പെടാം

  • കുംഭം രാശിക്കാർ വൈകാരിക ക്ഷേമം സംരക്ഷിക്കാൻ ജാഗ്രത പാലിക്കണം

View All
advertisement