ലാത്തിച്ചാര്‍ജിനു പിന്നാലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് പൊലീസിനെതിരെ പ്രതിഷേധിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയുമെല്ലാം ഉണ്ടാകാനിടയുണ്ടെന്ന് കാനം പ്രതികരിച്ചത്. സംഭവങ്ങള്‍ അന്വേഷിച്ചു മനസിലാക്കിയിട്ടു പ്രതികരിക്കാമെന്ന് പറഞ്ഞതിനുശേഷമാണ് പൊലീസിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതൊക്കെ സാധരണമാണെന്ന രീതിയില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംഭവിച്ചത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പൊലീസ് ലാത്തിവീശിയത്.
advertisement
അതേസമയം പോലീസ് നടപടിയില്‍ ജില്ലാ ഭരണകൂടം അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാര്‍ച്ചു നടത്തിയ സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ച് പ്രകോപനവും പോലീസുകാരെ ആക്രമിയ്ക്കുകയും ചെയ്തപ്പോഴാണ് ലാത്തി വീശിയതെന്നാണ് എസിപി ലാല്‍ജിന്‍ മൊഴി നല്‍കിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് സിപിഐ പ്രവര്‍ത്തകരുടെ വാദം.