വോട്ട് ചോര്‍ച്ചയെച്ചൊല്ലി കയ്യാങ്കളി; നേതാക്കള്‍ക്കെതിരെ സംസാരിച്ച CPM ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

Last Updated:

യോഗത്തില്‍ തെറ്റുചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയും മാസിനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു പാര്‍ട്ടി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. കോഴിക്കോട് ചെലവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ മാസിന്‍ റഹ്മാനെയാണ് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി യോഗത്തില്‍ തെറ്റുചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിയും മാസിനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. അടിപിടിയെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ 111 ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫിന് ലഭിച്ചത് മുന്നോറോളം വോട്ടിന്റെ ലീഡാണ്. പാര്‍ട്ടി പ്രാദേശിക നേതാക്കളില്‍ ചിലരുടെ അഴിമതിയും വോട്ട് ചോര്‍ച്ചക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച മാസിന്‍ റഹ്മാനെ ബ്രാഞ്ച് സെക്രട്ടറി പി.ടി സക്കീര്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലെത്തിയത്.
Also Read: 'ഞാനും എഐസിസി അംഗം; മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം': തുറന്നടിച്ച് അനിൽ അക്കര
പാര്‍ട്ടി നടപടിയ്ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് മാസിനെ നീക്കം ചെയ്യുകയും ചെയ്തു. നേതാക്കളുടെ തെറ്റായ നടപടി ചോദ്യം ചെയ്ത മാസിന്‍ റഹ്മാനെ അവസരം നോക്കി പുറത്താക്കിയെന്നാണ് ആരോപണം. നടപടി കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കുമെന്നും പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും മാസിന്‍ റഹ്മാന്‍ പ്രതികരിച്ചു.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ സിപിഎം ജനസമ്പര്‍ക്ക പരിപാടി നടത്തുമ്പോഴാണ് അഴിമതി ചൂണ്ടിക്കാണിച്ചയാള്‍ക്കെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് സിപിഎം മൂഴിക്കല്‍ ഏരിയാ സെക്രട്ടറി കെ ദാമോദരന്‍ പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് ചോര്‍ച്ചയെച്ചൊല്ലി കയ്യാങ്കളി; നേതാക്കള്‍ക്കെതിരെ സംസാരിച്ച CPM ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement