ഫെബ്രുവരി 21ന് മേളയിലെ ആദ്യ പ്രദര്‍ശനമായി 2025ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി'ഓർ ലഭിച്ച ജാഫര്‍ പനാഹിയുടെ 'ഇറ്റ് വോസ് ജസ്റ്റ് ആന്‍ ആക്സിഡൻ്റാ'ണ് പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) വിവിധ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നിന്നുള്ള ആറ് ചിത്രങ്ങളും മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളും പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രധാന ബഹുമതികള്‍ നേടിയ ഒമ്പത് സമകാലിക ലോക സിനിമാ ടൈറ്റിലുകളും പ്രദര്‍ശിപ്പിച്ചു. വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ദി തിംഗ്സ് യു കില്‍, ദി ലവ് ദാറ്റ് റിമെയിന്‍സ്, ഡിജെ അഹ്‌മത്, റിവര്‍സ്റ്റോണ്‍, ബീഫ്, പാപ്പാ ബുക്ക് എന്നിവ ഉള്‍പ്പെടുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പലസ്തീന്‍ 36 എന്നീ രണ്ട് പലസ്തീന്‍ ചിത്രങ്ങളും ഹാപ്പിനെസ് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധയമായി.
advertisement
ക്ലാസ്സിക് തിയറ്റര്‍ പരിസരത്ത് നടന്ന ഓപ്പണ്‍ ഫോറത്തില്‍ 'വിദ്വേഷം റീലോഡ് ചെയ്യുന്ന കേരളാ സ്റ്റോറികള്‍' ചര്‍ച്ച ചെയ്തു. വൈകിട്ട് ആറിന് ക്ലാസിക് തിയറ്ററില്‍ നടന്ന സമാപന ചടങ്ങ് എം വി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലാസിക്, ആലിങ്കീല്‍, പാരഡൈസ് തിയറ്റര്‍ ഉടമകള്‍ക്കുള്ള ഉപഹാരം അദ്ദേഹം സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി അധ്യക്ഷനായി. മധുപാല്‍, നടന്‍ ഇര്‍ഷാദ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍, ജനറല്‍ കൗണ്‍സില്‍ അംഗം സോഹന്‍ സീനുലാല്‍, സെക്രട്ടറി സി അജോയ്, സംഘാടകസമിതി കണ്‍വീനര്‍ ഷെറി ഗോവിന്ദ് എന്നിവര്‍ സമാപന ചടങ്ങില്‍ സംബന്ധിച്ചു.