കുട്ടികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും കലാമത്സരങ്ങള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് തില്ലാന സംഘടിപ്പിക്കുന്നത്. തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് തുടക്കമായത്. 450 കലാകാരന്മാര്‍ വിവിധ കലാ മത്സരങ്ങളിലായി മത്സരിക്കും. ആദ്യ ദിനം മൂന്ന് വേദികളിലായി ബാന്‍ഡ് മേളം, നാടോടി നൃത്തം, ഒപ്പന, പ്രച്ഛന്ന വേഷം, ലളിത ഗാനം, നാടന്‍ പാട്ട്, പെയിൻ്റിംഗ്, ചിത്ര രചന, പേപ്പര്‍ ക്രാഫ്റ്റ്, എമ്പോസ് പെയിൻ്റിംഗ് എന്നീ മത്സരങ്ങള്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടന്നു.
advertisement
മയ്യില്‍, കുറ്റിയാട്ടൂര്‍ സി ഡി എസ് പ്രവര്‍ത്തകര്‍ ആണ് രണ്ട് ദിവസങ്ങളില്‍ ആയി ഭക്ഷണം ഒരുക്കുന്നത്. ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
