TRENDING:

പിണറായി പെരുമയ്ക്ക് തിരശ്ശീല വീണു; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated:

പിണറായി പെരുമ സീസണ്‍ 8 സമാപിച്ചു. ജന്മനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനുവരി 18 മുതലാണ് പിണറായി പെരുമ ആരംഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു നാടിൻ്റെ ഒന്നാകെയുള്ള ഉത്സവമായ പിണറായി പെരുമ സീസണ്‍ 8 ൻ്റെ ഭാഗമായുള്ള കലാ സാംസ്‌കാരിക ഉത്സവം സമാപിച്ചു. എ.കെ.ജി. മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കൻ്ററി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.പി. കെ കെ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യ അതിഥിയായി. രാഷ്ട്രീയ സാമൂഹ്യ സംസാരിക രംഗത്തെ പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പെരുമ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പെരുമ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
advertisement

സിനിമ ആര്‍ട്ടിസ്റ്റ് രേവതി, സി.എന്‍. ചന്ദ്രന്‍, വി.എ. നാരായണന്‍, കെ. ശശിധരന്‍, കെ. മനോഹരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഷബ്‌ന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. അനുശ്രീ, പിണറായി പഞ്ചായത്ത് ഗ്രാമ പ്രസിഡൻ്റ് പി. ഷെര്‍ളി, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗിരീശന്‍, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. ചന്ദ്രന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ്, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. അതുല്‍, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഗീതമ്മ എന്നിവര്‍ സന്നിഹിതരായി.

advertisement

വൈകുന്നേരത്തോടെ പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഫിലിം ഫെസ്റ്റില്‍ ഫെമിനിച്ചി ഫാത്തിമ, സര്‍ക്കീറ്റ് എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സംവിധായകരായ ഫാസില്‍ മുഹമ്മദ്, താമര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു കൊണ്ടുള്ള ഓപ്പണ്‍ ഫോറവും പെരുമയുടെ ഭാഗമായി. തുടര്‍ന്ന് പിണറായി കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടന്ന പെരുമ ടോക്‌സില്‍ പ്രശസ്ത സിനിമാതാരം രേവതി മുഖ്യപ്രഭാഷണം നടത്തി. ബിന്ദു അമട് മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാത്രി 8 മണിക്ക് എം. ജയചന്ദ്രന്‍ & ടീമും വിജയ് യേശുദാസും അവതരിപ്പിച്ച മെഗാ ഗാനമേള മുഖ്യവേദിയായ എ.കെ.ജി. മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കൻ്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറി. ഇതോടെ ജനുവരി 18 മുതല്‍ ആരംഭിച്ച പിണറായി പെരുമ പ്രൗഢഗംഭീരമായി സമാപിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
പിണറായി പെരുമയ്ക്ക് തിരശ്ശീല വീണു; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
Open in App
Home
Video
Impact Shorts
Web Stories