ജെന്‍ഡര്‍ സമത്വം, സ്ത്രീകളുടെ അവകാശങ്ങള്‍, നിയമപരമായ സംരക്ഷണങ്ങള്‍, പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റം, സ്ത്രീസുരക്ഷയില്‍ പൊതുഗതാഗത തൊഴിലാളികളുടെ പങ്ക് എന്നീ വിഷയങ്ങള്‍ സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സര്‍വീസ് പ്രൊവൈഡര്‍ ബേബി രഹന കൈകാര്യം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും അവരെ പിന്തുണയ്ക്കുന്നതില്‍ ഓരോ പൗരൻ്റെയും ഉത്തരവാദിത്വവും സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓട്ടോ തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിൻ്റെ ഹെല്‍പ് ലൈന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിച്ചു. 'സുരക്ഷിത യാത്ര നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച സ്റ്റിക്കര്‍ ക്യാമ്പെയിന്‍ പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായവിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായകമാകും.
advertisement
