എല്ലാത്തിലുമുപരി ഹാപ്പിനെസ് ഫെസ്റ്റിൻ്റെ ഭാഗമായ പ്രദര്‍ശന വിപണന മേള ജനശ്രദ്ധ ആകര്‍ഷിക്കുന്നു. കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയായ നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാര്‍ക്കിൻ്റെ തീമിലുള്ള സെല്‍ഫി പോയിൻ്റാണ് ഇതില്‍ പ്രധാനം. കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ടില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഈ തീം ഒരുക്കിയത്. തീം സ്റ്റാളില്‍, ഒരുക്കിയ സഫാരി ജീപ്പിൻ്റെയും വന്യമൃഗങ്ങളുടെയും കട്ടൗട്ടുകള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ തിരക്കേറുകയാണ്.
advertisement
കണ്ണൂര്‍ ജില്ലയിലെ വികസന പദ്ധതികളുടെ 40 ല്‍ അധികം വാര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനം മേളയിലെ മറ്റൊരു കാഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിൻ്റെ വികസന എക്‌സിബിഷനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോര്‍ട്ടും വ്യത്യസ്ത തരം വിപണന സ്റ്റാളുകളുമാണ് തദ്ദേശ ദിനാഘോഷത്തിൻ്റെയും ഹാപ്പിനെസ് ഫെസ്റ്റിൻ്റെയും ഭാഗമായി ഒരുക്കിയത്. വിവിധ ദിവസങ്ങളിലായി നടന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം സന്ദര്‍ശനം നടത്തി.
ഫെബ്രുവരി 19 ന് സമാപനസമ്മേളന ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതോടെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന് സമാപനമാകും.
